• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Assembly Election Result | 'ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് പിണറായിസം'; പി സി ജോര്‍ജ്

Kerala Assembly Election Result | 'ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് പിണറായിസം'; പി സി ജോര്‍ജ്

ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് പിണറായിസം. പിണറായി വിജയന്റെ സ്വന്തം നേട്ടമാണ്. പിണറായിയുടെ ഭൂരിപക്ഷം 50,000 ആണ്. അഞ്ചു വര്‍ഷക്കാലം ഇടതുപക്ഷ ഭരണത്തിന്റെ ഫലമാണിത്

pc george

pc george

  • Share this:
    പൂഞ്ഞാര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് പിണറായിസം എന്ന് പി സി ജോര്‍ജ്. എല്‍ഡിഎഫിന്റെ നേട്ടമല്ലെന്നും പിണറായി വിജയന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറിലെ തോല്‍വിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പി സി ജോര്‍ജ്.

    'ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് പിണറായിസം. പിണറായി വിജയന്റെ സ്വന്തം നേട്ടമാണ്. പിണറായിയുടെ ഭൂരിപക്ഷം 50,000 ആണ്. അഞ്ചു വര്‍ഷക്കാലം ഇടതുപക്ഷ ഭരണത്തിന്റെ ഫലമാണിത്. മേഴ്‌സിക്കുട്ടിയമ്മയെയും ജലീലിനെപ്പറ്റിയും ജനത്തിന് പരാതി ഉണ്ടായിരുന്നു. ബാക്കി മന്ത്രിമാരെ മുഴുവന്‍ ജയിപ്പിച്ചു. ജനം ബോധവാന്മാരാണ്. കോവിഡ് കാലത്തെ പിണറായി കാണിച്ച സേവനം ചെറുതല്ല. വെള്ളപ്പൊക്കത്തില്‍ അദ്ദേഹം ജനത്തിനൊപ്പം നിന്നു. ഒരു മനുഷ്യനെയും പട്ടിണി കിടക്കാന്‍ അദ്ദേഹം അനുവദിച്ചില്ല' പി സി ജോര്‍ജ് പറഞ്ഞു.

    Also Read-Kerala Assembly Election Result | കരുനാഗപ്പള്ളിയിൽ 'മഹേഷിന്റെ പ്രതികാരം' സൂപ്പർ ഹിറ്റ്

    അതേസമയം പൂഞ്ഞാറിലെ ജനങ്ങളോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനോട് നാലായിരത്തില്‍പരം വോട്ടുകള്‍ക്കാണ് പി സി ജോര്‍ജ് പരാജയപ്പെട്ടത്.

    ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി എസ് ഇക്കാര്യം വ്യക്തമാക്കിയത്. 'വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്' - വി എസ് ഫേസ്ബുക്കില്‍ എഴുതി.

    Also Read-Kerala Assembly Election Result | പാലയിലെ തോല്‍വി അംഗീകരിക്കുന്നു; കാപ്പന്റെ വിജയം വോട്ടു കച്ചവടത്തിലൂടെ; ജോസ് കെ മാണി

    അതേസമയം സംസ്ഥാനത്ത് ചരിത്രം കുറിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടര്‍ ഭരണം ഉറപ്പാക്കുന്ന ഫലമാണ് പുറത്തുവരുന്നത്. 90ല്‍ ഏറെ സീറ്റുകളില്‍ വിജയിക്കുമെന്ന നിലയിലേക്കാണ് എല്‍ഡിഎഫിന്റെ മുന്നേറ്റം. 40 വര്‍ഷത്തെ ചരിത്രമാണ് എല്‍ ഡി എഫ് തിരുത്തി കുറിക്കുന്നത്. മുന്നണികള്‍ക്ക് മാറി മാറി അവസരം നല്‍കിയിരുന്ന കേരളം ജനത ഇക്കുറി ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ചു.

    സംസ്ഥാനത്ത് 100 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. അതേസമയം യുഡിഎഫിന് 40 സീറ്റുകളിലാണ് ലീഡ് ചെയ്യനായത്. ബിജെപിക്ക് ഒരു സീറ്റില്‍ പോലും ലീഡ് നേടനായില്ല.
    Published by:Jayesh Krishnan
    First published: