ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനാണ് വോട്ടെണ്ണൽ തുടങ്ങുന്നതോടെ അവസാനമായത്. ഭരണതുടര്‍ച്ചയെന്ന് ഇടതും ഭരണമാറ്റമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വസത്തിലാണ്. തൂക്കുസഭ വരുമെന്നും നിർണായക ശക്തിയാകാമെന്നുമുള്ള പ്രതീക്ഷയിലാണ് ബി.ജെ.പിയും.
കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോളുകള്‍ എൽഡിഎഫിന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. എന്നാൽ സർവേകളും എക്സിറ്റ് പോളുകളും തള്ളിക്കളഞ്ഞ യുഡിഎഫും കടുത്ത ആത്മവിശ്വാസത്തിലാണ്. സര്‍വേകള്‍ തള്ളുന്ന യു.ഡി.എഫ് ഭരണമാറ്റം വരുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
ആദ്യ തപാൽ വോട്ടുകളാണ് എണ്ണുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും എണ്ണല്‍. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ തപാൽ വോട്ടുകൾ കൂടുതലായതിനാൽ യന്ത്രത്തിലെ വോട്ടെണ്ണൽ തുടങ്ങാൻ വൈകും. ആദ്യ ഫലസൂചന ലഭിക്കാൻ പത്തുമണിയോളം ആകുമെന്ന് കഴിഞ്ഞ ദിവസം ടിക്കാറാം മീണ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഏകദേശ ചിത്രം ലഭിക്കാൻ വൈകുന്നേരം അഞ്ചു മണിയാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
advertisement
