സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കുന്നതിനായി സര്‍വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിനാണ് സർക്കാർ പുതിയ നിയമനിര്‍മാണം കൊണ്ടുവന്നത്. ചാന്‍സലര്‍ നിയമനത്തിന് സമിതി രൂപീകരിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരായിരിക്കും സമിതി അംഗങ്ങള്‍. സമിതിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി.
കേരള, എംജി, കൊച്ചി, കലിക്കറ്റ്, കണ്ണൂര്‍, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള, കേരള ഡിജിറ്റല്‍, ശ്രീനാരായണഗുരു ഓപ്പണ്‍, കേരള കാര്‍ഷിക, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ്, കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കേരള ആരോഗ്യ, എപിജെ അബ്ദുള്‍കലാം സര്‍വകലാശാലകളുടെ നിയമങ്ങളിലാണ് ഭേദഗതി.
advertisement
ചാന്‍സലര്‍ക്കെതിരെ ഗുരുതരമായ പെരുമാറ്റദൂഷ്യ ആരോപങ്ങള്‍ ഉണ്ടായാല്‍ ചുമതലകളില്‍നിന്ന് നീക്കംചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ആള്‍ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനം.
Also Read- Niyamasabha LIVE: ഗവർണറെ സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബിൽ നിയമസഭ പാസാക്കി
ചാൻസലറെ നിശ്ചയിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഹൈക്കോടതി ചീഫ് ജസ്റ്റിസും അടങ്ങിയ സമിതി വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സർവകലാശാല ഭരണം മുഴുവൻ ഗവർണർ ഏറ്റെടുത്ത പ്രതീതി അംഗീകരിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
പൂഞ്ചി കമീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കരട് ബിൽ തയ്യാറാക്കിയിട്ടുള്ളത്