ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബിൽ നിയമസഭ പാസാക്കി
15:16 (IST)
നിഷേധാത്മക സമീപനത്തിന് ചരിത്രം നിങ്ങൾക്കു മാപ്പ് തരില്ലെന്ന് പി രാജീവ്
15:15 (IST)
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
15:15 (IST)
സർക്കാർ നിർദ്ദേശം അംഗീകരിക്കാതെ പ്രതിപക്ഷം;മാർക്സിസ്റ്റ് വത്കരണത്തിന് ശ്രമം സമിതിയിൽ പ്രതിപക്ഷ നേതാവിനെയും സ്പീക്കറിനെയും വെറുതേ വയ്ക്കുന്നെന്ന് മാത്രം;പ്രതിപക്ഷ നേതാവ്
15:14 (IST)
സമിതി വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു; എന്നാൽ സമിതിയിൽ സർക്കാരിന് മേൽക്കൈ
14:42 (IST)
ചാൻസലർ നിയമനത്തിന് സമിതി
മുഖ്യമന്ത്രി പ്രതിപക്ഷനേതാവ് സ്പീക്കർ എന്നിവരടങ്ങുന്ന സമിതി ആകാമെന്ന് നിയമ മന്ത്രി.പ്രതിപക്ഷ ശിപാർശ ഭാഗികമായി അംഗീകരിച്ചു.സ്പീക്കരെ വയ്ക്കുന്നതിനു സ്വാഗതം ചെയ്യുന്നു
എന്നാൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയേയോ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസിനെയോ ചാൻസലർ ആക്കണം.
14:33 (IST)
സർവകലാശാലകൾക്കു വേണ്ടത് ധൈഷണിക നേതൃത്വം.വിരമിച്ച ജഡ്ജിമാരല്ലെന്ന് പി രാജീവ്.കലാമണ്ഡലത്തിലെ ചാൻസലറായി മല്ലികാ സാരാഭായി ആണോ വിരമിച്ച ജഡ്ജ് ആണോ വരേണ്ടത്
14:32 (IST)
ലീഗിന് മന്ത്രി പി രാജീവിന്റെയും പ്രശംസ
ഗവർണറുടെ നടപടിയിലെ രാഷ്ട്രീയം ലീഗ് തിരിച്ചറിഞ്ഞു.അത് എതിർക്കപ്പെടേണ്ട രാഷ്ട്രീയമാണെന്ന് ലീഗ് തിരിച്ചറിഞ്ഞു.അതാണ് കോൺഗ്രസും ലീഗും തമ്മിലുള്ള വ്യത്യാസം.വി സി മാരുടെ രാജി ആവശ്യപ്പെട്ടതിനെ ലീഗ് എതിർത്തത് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം
14:29 (IST)
പ്രതിപക്ഷ നിർദ്ദേശം തള്ളി നിയമ മന്ത്രി
ചാൻസലർ സ്ഥാനത്ത് സ്ഥാനത്ത് വിരമിച്ച ജഡ്ജിമാർ.വിരമിച്ച ജഡ്ജിമാർ എല്ലാക്കാര്യത്തിലും ആധികാരിക വാക്കാണെന്ന് കരുതുന്നില്ല.ഒരു ചാൻസലറോ 14 ചാൻസലറോ എന്ന് തീരുമാനിച്ചിട്ടില്ല.
ഓരോ സർവകലാശാലയ്ക്കും ഓരോ നിയമം വേണം എന്ന് മന്ത്രി പി രാജീവ്
14:20 (IST)
ഐബി സതീഷ്
കെ.ടി.യു വിൽ ഉന്നതതല അന്വേഷണം വേണം.താത്കാലിക വി സി വന്ന ശേഷം സ്റ്റിയറിങ് കമ്മറ്റി നടക്കുന്നത് മസ്ക്കറ്റ് ഹോട്ടലിലെ പുൽത്തകിടിയിൽ.കോൺഗ്രസ് പിന്തുണയുള്ള സേവ് യൂണിവേഴ്സിറ്റി കമ്മറ്റിയാണ് ഇതിന് പിന്നിൽ.ഉന്നതതല അന്വേഷണത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി തയ്യാറാവണം
ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. 14 സർവകലാശാലകൾക്കും കൂടി ഒറ്റ ചാൻസലർ മതിയെന്ന ഭേദഗതിയുമായി പ്രതിപക്ഷം രംഗത്തെത്തി.
ഗവർണർക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടിയും രൂക്ഷ വിമർശനം ഉന്നയിച്ചു. വിമർശനങ്ങൾക്കിടയിലും പ്രതിപക്ഷം ബിൽ അംഗീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
ചാൻസലറെ നിശ്ചയിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഹൈക്കോടതി ചീഫ് ജസ്റ്റിസും അടങ്ങിയ സമിതി വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സർവകലാശാല ഭരണം മുഴുവൻ ഗവർണർ ഏറ്റെടുത്ത പ്രതീതി അംഗീകരിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.