മൂന്നാം തരംഗത്തിനെ നേരിടാൻ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. പകർച്ചവ്യാധികൾ ചികിത്സിക്കാൻ മെഡിക്കൽ കൊളേജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. മെഡിക്കൽ റിസർച്ചിന് പുതിയ സ്ഥാപനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തുമെന്നും ധനമന്ത്രി അറിയിച്ചു.
Kerala Budget 2021 LIVE | സൗജന്യ വാക്സിന് 1000 കോടി രൂപ ; വാക്സിൻ നിർമാണ ഗവേഷണം ആരംഭിക്കും
advertisement
എല്ലാ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും കോവിഡ് വാർഡുകൾ തുടങ്ങും. ആശുപത്രികളിൽ അണുബാധ ഇല്ലാത്ത മുറികൾ. എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കും. സെന്റർ ഫോർ ഡിസീസ് കൺട്രോൾ തുടങ്ങും.
ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടി രൂപ അനുവദിക്കും. വാക്സിൻ, ഔഷധ കമ്പനികളുടെ ഉൽപാദന കേന്ദ്രം തുടങ്ങാൻ സൗകര്യം ഒരുക്കും. വാക്സിനും അനുബന്ധ ഉപകരണങ്ങൾക്കുമായി 1500 കോടി രൂപ.
സാമ്പത്തിക പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി പ്രാദേശിക വിപണികളും സംഭരണകേന്ദ്രങ്ങളും ആധുനികവൽകരിക്കും
. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നാലു ശതമാനം പലിശയ്ക്ക് കേരളാ ബാങ്ക് വഴി വായ്പ. കുറഞ്ഞ പലിശയ്ക്ക് 1200 കോടിയുടെ വായ്പ നൽകും. കുടുംബശ്രീ വഴി 1000 കോടി രൂപയുടെ വായ്പ, നാലു ശതമാനം പലിശയ്ക്ക്.
കാർഷിക മേഖല
കൃഷിഭവനുകൾ സ്മാർട്ടാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതി ഉത്പന്ന വിപണനത്തിന് ഇടപെടൽ. കാർഷിക വിപണനത്തിന് ഐ ടി അധിഷ്ഠിത സേവന ശ്യംഖല. ആറു മാസത്തിനുള്ളിൽ തോട്ടവിള സംസ്കരണ ഫാക്ടറി. പാൽ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ഫാക്ടറി ഉടൻ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.