Kerala Budget 2021 LIVE | സൗജന്യ വാക്സിന് 1000 കോടി രൂപ ; വാക്സിൻ നിർമാണ ഗവേഷണം ആരംഭിക്കും

കോവിഡ് പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക കരുതലുണ്ടാകും. കാർഷിക - വ്യാവസായിക മേഖലകൾക്കും പ്രത്യേക ഊന്നല്‍ നൽകുമെന്നാണ് കരുതപ്പെടുന്നത്.

  • News18 Malayalam
  • | June 04, 2021, 09:32 IST
    facebookTwitterLinkedin
    LAST UPDATED 3 MONTHS AGO

    AUTO-REFRESH

    HIGHLIGHTS

    11:53 (IST)

    ബജറ്റ് നിരാശജനകമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വിമർശനം ഉന്നയിച്ചു. വ്യാപാരികൾക്ക് വേണ്ടി ഒരു പദ്ധതിയുമില്ല എന്നാണ് പ്രതികരണം. 

    11:49 (IST)

    രാഷ്ട്രീയ പ്രസംഗം കുത്തിനിറച്ച ബജറ്റെന്ന് പ്രതിപക്ഷം. പുത്തരിക്കണ്ടം മൈതാനത്ത് പ്രസംഗിക്കേണ്ടത് ബജറ്റിൽ പറഞ്ഞു. സാമ്പത്തിക കാര്യങ്ങളിൽ അവ്യക്തത. ധനസ്ഥിതി പറയേണ്ട ബജറ്റിൽ രാഷ്ട്രീയം പറഞ്ഞ് പവിത്രത നശിപ്പിച്ചു
    .ഭരണഘടന അനുസരിച്ച് ആനുവൽ ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻറാണ് ബജറ്റ്. എന്നാൽ ഇത് രാഷ്ട്രീയ പ്രസംഗമെന്നും വിമർശനം

    10:5 (IST)

    രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. ഒരു മണിക്കൂറിനുള്ളിലാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരണം പൂർത്തിയാക്കിയത്. 

    10:1 (IST)

    പുതിയ നികുതി നിർദേശങ്ങളില്ല. നിലവിലെ അവസ്ഥ കണക്കിലെടുത്ത് തീരുമാനം. സംസ്ഥാന ജിഎസ്ടി നിയമത്തിൽ മാറ്റങ്ങള്‍ വരുത്തും. നികുതി വെട്ടിപ്പുകാരെ കണ്ടെത്തും

    9:56 (IST)

    കെ.ആർ.ഗൗരിയമ്മ, ആർ.ബാലകൃഷ്ണ പിള്ള എന്നിവർക്ക് സ്മാരകം ഇതിനായി രണ്ട് കോടി രൂപ വിഭാവനം ചെയ്യും

    9:55 (IST)

    കോവിഡിൽ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളെ സംരക്ഷിക്കുന്നതിന് കേരള സർക്കാർ പ്രഖ്യാപിച്ച പദ്ധതിക്കായി അ‍ഞ്ച് കോടി 

    9:55 (IST)

    കോവിഡിൽ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളെ സംരക്ഷിക്കുന്നതിന് കേരള സർക്കാർ പ്രഖ്യാപിച്ച പദ്ധതിക്കായി അ‍ഞ്ച് കോടി 

    തിരുവനന്തപുരം: പിണറായി സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ബജറ്റ് അവതരണം തുടങ്ങി. പിണറായി വിജയൻ സർക്കാരിന് ഭരണത്തുടർച്ച നൽകിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം ആരംഭിച്ചത്.

    കോവിഡ് പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക കരുതൽ നൽകി. 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് ബജറ്റിൽ വകയിരുത്തി. മൂന്നാം തരംഗത്തിനെ നേരിടാൻ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നു. പകർച്ച വ്യാധികൾ ചികിത്സിക്കാൻ മെഡിക്കൽ കൊളേജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ
    വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. മെഡിക്കൽ റിസർച്ചിന് പുതിയ സ്ഥാപനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തും.
    )}