TRENDING:

Kerala Budget 2021 | ഗൗരിയമ്മയ്ക്കും ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകങ്ങൾക്കായി 2 കോടി രൂപ; ക്രിസോസ്റ്റം ചെയറിന് 50 ലക്ഷം

Last Updated:

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് പത്തുകോടി അനുവദിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രിമാരായാ കെ ആർ ഗൗരിയമ്മ, ആർ ബാലകൃഷ്ണ പിള്ള എന്നിവർക്ക് സ്മാരകങ്ങൾ നിർമിക്കാൻ ബജറ്റിൽ രണ്ടു കോടി രൂപ വീതം അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിച്ച രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ഈ തുക വകയിരുത്തിയത്.
ക്രിസോസ്റ്റം തിരുമേനി, ആർ ബാലകൃഷ്ണ പിള്ള. കെ ആർ ഗൗരിയമ്മ
ക്രിസോസ്റ്റം തിരുമേനി, ആർ ബാലകൃഷ്ണ പിള്ള. കെ ആർ ഗൗരിയമ്മ
advertisement

അന്തരിച്ച മുൻ മന്ത്രിയായി കെ ആർ ഗൗരിയമ്മയുടെ സ്മാരകം നിർമിക്കാനായി ബജറ്റിൽ രണ്ടു കോടി വകയിരുത്തി. വിട പറഞ്ഞ മുൻമന്ത്രി ആർ ബാലകൃഷ്ണ പിള്ളയ്ക്ക് കൊട്ടാരക്കരയിൽ സ്മാരകം നിർമിക്കാനായി ബജറ്റിൽ രണ്ടുകോടി രൂപ വകയിരുത്തി.

അതേസമയം, കഴിഞ്ഞയിടെ അന്തരിച്ച ആത്മീയാചാര്യൻ ആയ ക്രിസോസ്റ്റം തിരുമേനിയോടുള്ള ആദരസൂചകമായി ക്രിസോസ്റ്റം ചെയർ ആരംഭിക്കും. മഹാത്മാഗാന്ധി സർവകലാശാലയിൽ ക്രിസോസ്റ്റം ചെയറിനായി 50 ലക്ഷം രൂപ വകയിരുത്തി. അതേസമയം, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് പത്തുകോടി അനുവദിച്ചു.

advertisement

ജൻധൻ അക്കൗണ്ട് ഉടമകൾക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ ആനുകൂല്യങ്ങൾ; അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ചോ?

പ്രതിഭാപിന്തുണ പരിപാടി വിപുലമാക്കുന്നതിന് ഒരാൾക്ക് ഒരു ലക്ഷം വെച്ച് 1500 പേർക്ക് സഹായം. പുതിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുനർനിർമാണത്തിന് പ്രത്യേക കമ്മീഷൻ നിയോഗിക്കും. വിദ്യർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി രണ്ടു ലക്ഷം ലാപ്ടോപ്പുകൾ നൽകും. പൊതു ഓൺലൈൻ അധ്യയന സംവിധാനത്തിന് 10 കോടി രൂപ അനുവദിക്കും.

advertisement

വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രത്യേക പദ്ധതി

തയ്യാറാക്കും. വിദ്യാർത്ഥികൾക്ക് ടെലി ഓൺലൈൻ കൗൺസിലിങ്

നടപ്പാക്കും. വിദ്യാർത്ഥികളുടെ കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനം വിക്ടേഴ്സ് ചാനൽ വഴിനടത്തും. വിദ്യാർത്ഥികൾക്കായി കായിക പരിശീലന സെഷനുകളും വിക്ടേഴ്സ് വഴി നടത്തും.

മഹാത്മാഗാന്ധി, അയ്യങ്കാളി പദ്ധതികളിലൂടെ കൂടുതൽ തൊഴിൽ നൽകും. 7.5 കോടിയുടെ ബജറ്റ് മാത്രമാണ് കേന്ദ്രം അനവദിച്ചത്, ഇത് പര്യാപ്തമല്ലെന്നും ധനമന്ത്രി പറഞ്ഞു. കേരള നോളജ് സൊസൈറ്റി രൂപീകരിക്കാൻ നോളജ് എക്കോണമി ഫണ്ട് 300 കോടി

വകയിരുത്തി. അഭ്യസ്ത വിദ്യർക്ക് പരിശീലനം നൽകാൻ പ്രത്യേക പദ്ധതി കെഡിസ്കുമായി ചേർന്ന്നടപ്പാക്കും. തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കൾക്കു പരിചയപ്പെടുത്താൻ ഡിജിറ്റൽ പ്ലാറ്റ്ഫോം. മോൺസ്റ്ററുമായി സഹകരിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോം ഉണ്ടാക്കാൻ ആലോചന. മുഖ്യമന്ത്രി ചെയർപഴ്സൺ, ധനമന്ത്രി വൈസ് ചെയർപഴസൺ ആയി കെഡിസ്ക് രൂപീകരിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പട്ടികവിഭാഗങ്ങളുടെ ഒന്നാം തലമുറ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിഞ്ഞില്ല. പട്ടികവിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ലക്ഷം വരെ വായ്പാ പദ്ധതി. പട്ടികവിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ലക്ഷം വരെ വായ്പാ പദ്ധതി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Budget 2021 | ഗൗരിയമ്മയ്ക്കും ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകങ്ങൾക്കായി 2 കോടി രൂപ; ക്രിസോസ്റ്റം ചെയറിന് 50 ലക്ഷം
Open in App
Home
Video
Impact Shorts
Web Stories