Wayanad, Chelakkara and Palakkad By Election Results Live: നാലുലക്ഷം കടന്ന് പ്രിയങ്കയുടെ ലീഡ് നില; പാലക്കാട് റെക്കോഡ് ഭൂരിപക്ഷവുമായി രാഹുൽ; ചേലക്കരയിൽ യു ആർ പ്രദീപ്
Kerala/Wayanad/Chelakkara/Palakkad By Polls Results Live: വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയും പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപും വിജയിച്ചു.
വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പൂർത്തിയായി. വയനാട് നാലുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ പ്രിയങ്ക ഗാന്ധി വിജയിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി രാഹുൽ മാങ്കൂട്ടത്തിൽ ശക്തിതെളിയിച്ചു. ചേലക്കര യു ആർ പ്രദീപിലൂടെ എൽഡിഎഫ് നിലനിര്‍ത്തി.
സഹോദരന് പിന്നാലെ വയനാടുചുരം കയറിയ പ്രിയങ്കയെ ആ നാട് ചേർത്തുപിടിച്ചു. പ്രിയങ്കയ്ക്ക് നൽകിയത് 4,08,036 എന്ന സ്വപ്നഭൂരിപക്ഷം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായി പ്രിയങ്കയുടെ അരങ്ങേറ്റം. വയനാടിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിൽ രണ്ടാമത്തേത്.
പാലക്കാട് 2016 ല്‍ ഷാഫി നേടിയ 17,483 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. ആ റെക്കോഡും പഴങ്കഥയാക്കിയാണ് നിയമസഭയിലേക്കുള്ള കന്നി പോരാട്ടത്തില്‍ രാഹുല്‍ ജയിച്ചുകയറിയത്. ഭൂരിപക്ഷം 18840 വോട്ടുകള്‍. കഴിഞ്ഞ തവണ മെട്രോമാനെതിരേയുള്ള പോരാട്ടത്തില്‍ ഷാഫി കയറിക്കൂടിയത് 3859 വോട്ടിനായിരുന്നു. 2011ല്‍ മണ്ഡലത്തിലെ ആദ്യ അങ്കത്തില്‍ ഷാഫിക്ക് കിട്ടിയ ഭൂരിപക്ഷം 7403 വോട്ടും. ശക്തമായ ത്രികോണ മത്സരം നടന്നിട്ടും ഭൂരിപക്ഷം നാലിരട്ടിയിലേറെ വര്‍ധിപ്പിക്കാന്‍ രാഹുലിനായത് മികച്ച നേട്ടമായി.
ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപ് ജയിച്ചുകയറിയത് ഇടതുപക്ഷത്തിനും സംസ്ഥാന സർക്കാരിനും ആശ്വാസമായി. 2021ലെ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പായി. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്ന് വാദിക്കാൻ ചേലക്കര ജയം ഇടതിന് സഹായകമാകും. 12,201 വോട്ടിനാണ് യു ആർ പ്രദീപ് രണ്ടാംതവണ ചേലക്കരയിൽ നിന്ന് നിയമസഭയിലെത്തുന്നത്. 64,827 വോട്ടാണ് പ്രദീപിന് ലഭിച്ചത്. 52,626 വോട്ടുകൾ രമ്യാ ഹരിദാസിന് ലഭിച്ചു.
advertisement
November 23, 20243:05 PM IST
Chelakkara By Poll Result: യു.ആർ. പ്രദീപ് ജയിച്ചുകയറുന്നത് മന്ത്രിസഭയിലേക്ക് കൂടിയോ?
ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപ് ജയിച്ചുകയറിയത് ഇടതുപക്ഷത്തിനും സംസ്ഥാന സർക്കാരിനും ആശ്വാസമായി. 2021ലെ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പായി. തുടർന്ന് വായിക്കാം
November 23, 20241:16 PM IST
Palakkad Bypolls: പാലക്കാട് റെക്കോഡ് ഭൂരിപക്ഷവുമായി രാഹുൽ
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വൻമുന്നേറ്റവുമായി കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18,724 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. പാലക്കാട് നിയമസഭാ മണ്ഡലം പുനർനിർണയത്തിനുശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലേതിനെക്കാൾ ഭൂരിപക്ഷം കുത്തനെ ഉയർത്തിയാണ് രാഹുലിന്റെ കുതിപ്പ്. തുടർന്ന് വായിക്കാം
November 23, 202412:49 PM IST
Kerala By Election: ലീഡ് @12.48
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 3,47,255 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 18,198 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 12,122 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
advertisement
November 23, 202412:21 PM IST
Kerala By Election: ലീഡ് @12.19
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി3,04,920 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 15,294 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 11,362 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
November 23, 202412:03 PM IST
Kerala By Election: കെ. സുരേന്ദ്രൻ രാജിവക്കണമെന്ന് സന്ദീപ് വാര്യർ
ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ സ്ഥാനം രാജിവക്കണമെന്ന് സന്ദീപ് വാര്യർ. ദല്ലാൾ രാഷ്ട്രീയത്തിന്റെ ഇടനിലക്കാരനായ സി കൃഷ്ണകുമാറിനെ മത്സരിപ്പിച്ചതാണ് ബിജെപി പരാജയപ്പെടാൻ കാരണം. ഹിന്ദുമേഖലകളിലടക്കം കോൺഗ്രസിനാണ് ലീഡ‍് വന്നത്. മതേതരത്വത്തിനുവേണ്ടി ചെയ്ത വോട്ടാണ്. ബലിദാനികളെ വഞ്ചിച്ചത് സുരേന്ദ്രനും കൃഷ്ണകുമാറുമാണ്. 84 വയസുള്ള എന്റെ അച്ഛനെ പോലും ആക്ഷേപിച്ച സുരേന്ദ്രനും സംഘവും രാജിവച്ച് പോവുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
November 23, 202411:47 AM IST
Kerala By Election: പാലക്കാട് രാഹുലിന്റെ ലീഡ് 10,000 കടന്നു
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 2,95,035 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 10,291 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 10,955 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
advertisement
November 23, 202411:43 AM IST
Kerala By Election: ലീഡ് @11.42
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 2,25,333 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 5063 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 10,299 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
November 23, 202411:30 AM IST
Kerala By Election: ലീഡ് @11.30
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 2,16,157 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 5063 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 10,299 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
November 23, 202411:24 AM IST
Kerala By Election: പ്രിയങ്കയുടെ ലീഡ് 2 ലക്ഷം കടന്നു
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 2,09,173 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 1425 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 9281 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
advertisement
November 23, 202411:21 AM IST
Kerala By Election: ലീഡ് @11.20
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 1,99,117 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 1425 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 9281 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
November 23, 202411:16 AM IST
Chelakkara By Poll Result: ചേലക്കരയിൽ ആധികാരിക വിജയമെന്ന് മന്ത്രി രാജൻ
ചേലക്കരയിൽ ഇടതുമുന്നണിയുടേത് ആധികാരിക വിജയമെന്ന് മന്ത്രി കെ രാജൻ. പ്രതിപക്ഷത്തിന്റെ എല്ലാവിധ അവകാശവാദങ്ങളെയും ജനം തള്ളിക്കളഞ്ഞു.
ഭരണവിരുദ്ധ വികാരം എന്നത് സംസ്ഥാനത്ത് ഇല്ല എന്ന് തന്നെ തെളിയിക്കുകയാണ് ചേലക്കരയുടെ മണ്ണെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
November 23, 202411:11 AM IST
Kerala By Election: ലീഡ് @11.11
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 1,91,077 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 1388 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 9017 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
advertisement
November 23, 202411:01 AM IST
Kerala By Election: ലീഡ് @11
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 1,57,472 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 1368 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 9017 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
November 23, 202410:56 AM IST
Kerala By Election: പാലക്കാട് ലീഡ് പിടിച്ചു UDF
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 1,57,472 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 1315 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 8610 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
November 23, 202410:47 AM IST
Kerala By Election: ലീഡ് @10.47
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 1,40,524 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 643 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 8610 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
advertisement
November 23, 202410:40 AM IST
Kerala By Election: ചേലക്കരയിൽ LDF ലീഡ് 8000 കടന്നു
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 1,24,856 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 412 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 8610 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
November 23, 202410:33 AM IST
Kerala By Election: പാലക്കാട് BJP ലീഡ് കുറഞ്ഞു
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 1,19,189 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 412 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 7598 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
November 23, 202410:30 AM IST
Kerala By Election: ലീഡ് @10.30
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 1,14,794 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 963 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 7598 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
advertisement
November 23, 202410:16 AM IST
Kerala By Election: പാലക്കാട് വീണ്ടും ബിജെപിക്ക് ലീഡ്
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 1,00137 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 963 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 7598 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
November 23, 202410:17 AM IST
Kerala By Election: പ്രിയങ്കയുടെ ഭൂരിപക്ഷം ഒരുലക്ഷം കടന്നു
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 1,00137 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 1418 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 5834 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
November 23, 202410:20 AM IST
Kerala By Election: പ്രിയങ്കയുടെ ഭൂരിപക്ഷം 80,000 കടന്നു
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 85.533 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 1418 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 5834 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
advertisement
November 23, 202410:20 AM IST
Kerala By Election: ലീഡ് @ 9.55
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 68,521 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 1418 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 5834 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
November 23, 202410:20 AM IST
Kerala By Election: ലീഡ് ഉയർത്തി രാഹുൽ
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 62,016 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 1418 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 5032 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
November 23, 20249:46 AM IST
Chelakkara By Poll Result: ചേലക്കരയിൽ 5000 കടന്ന് LDF ലീഡ്
ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് 5032 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന് 8610 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി ബാലകൃഷ്ണന് 5012 വോട്ടുകളും ലഭിച്ചു. പി വി അൻവറിന്റെ പാർട്ടി ഡിഎംകെ സ്ഥാനാർത്ഥി സുധീറിന് 589 വോട്ടുകൾ ലഭിച്ചു.
advertisement
November 23, 202410:20 AM IST
Kerala By Election: ലീഡ് @ 9.40
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 62,016 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 1228 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 4315 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
November 23, 202410:21 AM IST
Kerala By Election: പാലക്കാട് യുഡിഎഫിന് ലീഡ്
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 55,710 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 708 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 3781 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
November 23, 20249:40 AM IST
Kerala By Election: ലീഡ് @ 9.22
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 46,608 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 858 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 3781 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.
advertisement
November 23, 20249:20 AM IST
Kerala By Election: ലീഡ് @ 9.19
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 46,608 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 858 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 2583 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.
November 23, 20249:07 AM IST
Kerala By Election: ലീഡ് @ 9.07
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 45,703 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 1300 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 1890 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.
November 23, 20249:03 AM IST
Kerala By Election: ലീഡ് @ 9
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 34,800 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 1016 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 1890 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.
advertisement
November 23, 20249:03 AM IST
Kerala By Election: ലീഡ് @ 9
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 34,800 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 1016 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 1890 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.
November 23, 20248:58 AM IST
Kerala By Election: ലീഡ് @ 8.58
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 31,817 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 1016 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 1890 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.
November 23, 20248:56 AM IST
Kerala By Election: വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 31,817 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 1016 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 3110 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.
advertisement
November 23, 20248:52 AM IST
Kerala By Election: ലീഡ് @ 8.52
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 27,082 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 1016 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 3110 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.
November 23, 20248:49 AM IST
Kerala By Election: ലീഡ് @ 8.50
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 27,082 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 839 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 3110 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.
November 23, 20249:47 AM IST
Chelakkara By Poll Result: ചേലക്കരയിലെ വോട്ടുനില
ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് 2592 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന് 2014 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി ബാലകൃഷ്ണന് 1034 വോട്ടുകളും നേടി.
advertisement
November 23, 20248:44 AM IST
Kerala By Election: ലീഡ് @ 8.44
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 27,082 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 1615 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 2592 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.
November 23, 20248:41 AM IST
Kerala By Election: ലീഡ് @ 8.40
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 18,636 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 1615 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 2810 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.
November 23, 20248:38 AM IST
Kerala By Election: ലീഡ് @ 8.37
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 11,032 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 130 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 1810 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.
advertisement
November 23, 20248:35 AM IST
Kerala By Election: ലീഡ് @ 8.35
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 7011 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 27 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 1414 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.
November 23, 20248:32 AM IST
Kerala By Election: ലീഡ് @ 8.30
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 5837 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 147 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 1064 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി.
November 23, 20248:29 AM IST
Kerala By Election: പ്രിയങ്ക ഗാന്ധിയുടെ ലീഡ് നാലായിരം കടന്നു
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 4037 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 46 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 240 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. പോസ്റ്റൽ, ഹോം ബാലറ്റുകളാണ് എണ്ണുന്നത്
advertisement
November 23, 20248:28 AM IST
Kerala By Election: ലീഡ് @ 8.27
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 3921 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 102 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 152 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. പോസ്റ്റൽ, ഹോം ബാലറ്റുകളാണ് എണ്ണുന്നത്
November 23, 20248:20 AM IST
Chelakkara By Poll Result: ചേലക്കരയിൽ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി
ചേലക്കര നിയോജക മണ്ഡലത്തില്‍ ലഭിച്ച തപാല്‍ വോട്ടുകൾ 1486 ആണ്. 85 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെട്ട ആബ്‌സന്റീ വോട്ടര്‍മാര്‍- 925, ഭിന്നശേഷിക്കാര്‍- 450, വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ – 43 എന്നിങ്ങനെ തപാല്‍ വോട്ടുകള്‍ ലഭിച്ചു. ഇടിപിബിഎസ് (സര്‍വ്വീസ് വോട്ടര്‍മാര്‍) സംവിധാനത്തിലൂടെ 68 തപാല്‍ വോട്ടുകളാണ് ലഭിച്ചത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 4 ടേബിളും ഇടിപിബിഎംഎസ് ന് ഒരു ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളും ഉള്‍പ്പെടെ ആകെ 19 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
November 23, 20248:19 AM IST
Kerala By Election: പ്രിയങ്കയുടെ ലീഡ് രണ്ടായിരം കടന്നു
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 2300 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 36 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 62 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. പോസ്റ്റൽ, ഹോം ബാലറ്റുകളാണ് എണ്ണുന്നത്
advertisement
November 23, 20248:16 AM IST
Kerala By Election: ലീഡ് നില
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 432 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 34 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 98 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. പോസ്റ്റൽ, ഹോം ബാലറ്റുകളാണ് എണ്ണുന്നത്
November 23, 20248:02 AM IST
ഷാഫി പറമ്പിലിന്റെ കോട്ടയായ പാലക്കാട്
പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്നതാണ് പാലക്കാട് നിയമസഭാമണ്ഡലം. 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കോൺഗ്രസിന്റെ ഷാഫി പറമ്പിലാണ്.
November 23, 20247:57 AM IST
ചേലക്കരയിൽ എന്താകും വിധി ?
മണ്ഡല പുനർനിർണയത്തിനു ശേഷം ചേലക്കരയിൽ 2011 ൽ രാധാകൃഷ്ണൻ 24,676 വോട്ടിനും 2021 ൽ 39,400 വോട്ടിനും വിജയിച്ചപ്പോൾ 2016ൽ യു ആർ പ്രദീപ് 10,200 വോട്ടിനാണ് വിജയിച്ചത്.
advertisement
November 23, 20247:53 AM IST
ആറ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സി പി എമ്മിന് ഒപ്പം ഉറച്ചു നിന്ന ചേലക്കര.
ചേലക്കര.1996 മുതൽ കഴിഞ്ഞ 28 വർഷത്തിനിടെ നടന്ന ആറ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സി പി എമ്മിന് ഒപ്പം ഉറച്ചു നിന്ന മണ്ഡലം. 5 തവണ കെ രാധാകൃഷ്ണനും 2016 ൽ ഇപ്പോഴത്തെ സ്ഥാനാർഥി യു ആർ പ്രദീപും വിജയിച്ചു.
November 23, 20247:47 AM IST
ചേലക്കര: ഒമ്പത് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട സംവരണ മണ്ഡലം
തൃശൂർ ജില്ലയിൽ പട്ടികജാതി സംവരണമുള്ള നിയമസഭാ നിയോജകമണ്ഡലമാണ് ചേലക്കര. പാലക്കാട് ജില്ലയോട് ചേർന്ന് തലപ്പിള്ളി താലൂക്കിലാണ് നിയോജകമണ്ഡലം സ്ഥിതി ചെയ്യുന്നത്. ഒമ്പത് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മണ്ഡലം. ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്വാമല, വള്ളത്തോൾ നഗർ , വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകളാണ് നിയമസഭാമണ്ഡലത്തിൽ ഉള്ളത്.
Wayanad, Chelakkara and Palakkad By Election Results Live: നാലുലക്ഷം കടന്ന് പ്രിയങ്കയുടെ ലീഡ് നില; പാലക്കാട് റെക്കോഡ് ഭൂരിപക്ഷവുമായി രാഹുൽ; ചേലക്കരയിൽ യു ആർ പ്രദീപ്