Palakkad Bypolls: രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ

Last Updated:

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെയും എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനെയും പിന്നിലാക്കി റെക്കോഡ‍് ഭൂരിപക്ഷവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വൻമുന്നേറ്റവുമായി കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18,724 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. പാലക്കാട് നിയമസഭാ മണ്ഡലം പുനർനിർണയത്തിനുശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലേതിനെക്കാൾ ഭൂരിപക്ഷം കുത്തനെ ഉയർത്തിയാണ് രാഹുലിന്റെ കുതിപ്പ്. 2011ല്‍ നടന്ന തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് ലഭിച്ചത് 7403 വോട്ടുകളുടെ ഭൂരിപക്ഷമാണ്. 2016ൽ ഷാഫി ഇത് 17,483 ആയി ഉയർത്തി. 2021ൽ നടന്ന തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ഷാഫിയുടെ ഭൂരിപക്ഷം 3859 ആയി കുറഞ്ഞു. ഈ ഭൂരിപക്ഷമാണ് ഷാഫിയുടെ പിൻഗാമിയായെത്തിയ രാഹുൽ ഇപ്പോൾ 18000ത്തിലേറെയായി ഉയർത്തിയത്.
10,000ന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നായിരുന്നു കോൺ​ഗ്രസ് നേതാവ് വി കെ ശ്രീകണ്ഠന്റെ പ്രതികരണം. വാശിയേറിയ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കിൽ ഫലം വന്നപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വമ്പൻ ലീഡ് നേടി കുതിക്കുകയായിരുന്നു. ആദ്യ മണിക്കൂറിൽ മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുൽ പിന്നിലാക്കിയത്. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്‍റെ കുതിപ്പ്.
പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ഇതിനൊപ്പം തന്നെ കോൺഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാർത്ഥിയായ പി സരിനെയും രാഹുൽ നിഷ്പ്രഭനാക്കി. സരിൻ നേടിയതിന്റെ ഇരട്ടി വോട്ടുകൾ നേടിയാണ് രാഹുലിന്റെ തേരോട്ടം.
advertisement
പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്‍റെ ലീഡ് കുത്തനെ ഉയർന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുൽ കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയിൽ നേടി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Palakkad Bypolls: രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ
Next Article
advertisement
തിരുവനന്തപുരത്ത് ഒരേ ദിശയില്‍ വന്ന ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം
തിരുവനന്തപുരത്ത് ഒരേ ദിശയില്‍ വന്ന ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം
  • പുതുക്കുറിച്ചിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം

  • സ്കൂട്ടർ പെട്ടെന്ന് തിരിഞ്ഞപ്പോൾ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

  • പരിക്കേറ്റ ഇരുവരും അരമണിക്കൂറോളം റോഡിൽ കിടന്നു

View All
advertisement