ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നെല്ല് സംഭരിച്ചതിന്റെ പണം സംസ്ഥാന സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്കു നൽകണമെന്നും കേന്ദ്ര സർക്കാർ അങ്ങനെയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. 15ാം ധനകാര്യ കമ്മീഷന്റെ നിർദേശങ്ങൾ പാലിക്കാതെ പണം നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. കേന്ദ്രം സാധ്യമാകുന്ന രീതിയിലെല്ലാം സംസ്ഥാനത്തെ സഹായിക്കുന്നുണ്ട്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് കേരളത്തിനുള്ള ഗ്രാന്റ് കൂട്ടിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 25, 2023 6:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേന്ദ്രവിഹിതം ലഭിച്ചതിനു ശേഷം പദ്ധതികളുടെ പേര് മാറ്റുന്നു, ലഭിച്ച വിഹിതം ചിലവഴിച്ച കണക്കുമില്ല'; നിർമല സീതാരാമൻ