TRENDING:

'കേരള കോണ്‍ഗ്രസ് (എം) മുന്നണിമാറ്റം സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകളെ പൂര്‍ണ്ണമായും തള്ളുന്നു:' ജോസ് കെ മാണി

Last Updated:

കേരള കോണ്‍ഗ്രസ് (എം) എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നു എന്ന തരത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി അഭ്യൂഹം ശക്തമായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുന്നണിമാറ്റം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ 'വ്യാജവാര്‍ത്തകൾ' ആണെന്നും അവയെ 'പൂര്‍ണ്ണമായും തള്ളുന്നുവെന്നും' കേരള കോണ്‍ഗ്രസ് (എം). പാർട്ടി ചെയർമാൻ ജോസ് കെ മാണി ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് (എം) എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നു എന്ന തരത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി അഭ്യൂഹം ശക്തമായിരുന്നു.
ജോസ് കെ മാണി (Image : Facebook)
ജോസ് കെ മാണി (Image : Facebook)
advertisement

ജോസ് കെ മാണി രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച ഇതുമായി ബന്ധപ്പെട്ട് ആയിരുന്നു എന്നും വന്യജീവി ആക്രമണം സംബന്ധിച്ച പ്രത്യേക നിയമ സഭാ സമ്മേളനം വിളിക്കണം എന്ന് പാർട്ടി ആവശ്യപ്പെട്ടതും ഇതിന്റെ മുന്നോടിയാണ് എന്നും നിരീക്ഷകർ വിലയിരുത്തിയിരുന്നു.

ALSO READ: ജോസ് കെ മാണി കടുത്തുരുത്തിയിലേക്ക് മാറുമെന്ന് സൂചന; 'കേരളാ കോൺഗ്രസ് എമ്മിനെ ഒപ്പമാക്കാൻ മൂന്ന് മുന്നണികളും മത്സരിക്കുന്നു'

എന്നാൽ കേരള കോണ്‍ഗ്രസ് (എം) ന്റെ രാഷ്ട്രീയ നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അങ്ങനെയുള്ളവര്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം എന്ന് ജോസ് കെ മാണി വ്യക്തമാക്കി.

advertisement

ജോസ് കെ മാണിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

മുന്നണിമാറ്റം സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകളെ കേരള കോണ്‍ഗ്രസ് (എം) പൂര്‍ണ്ണമായും തള്ളുന്നു. ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുകയാണ്. നേതൃസ്ഥാനത്തിന്റെ പേരില്‍ കലഹിക്കുന്ന യു.ഡി.എഫിനെ രക്ഷിക്കാന്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും, അസംബ്ലി തെരെഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അഭിമാനകരമായ വിജയം സമ്മാനിക്കാന്‍ പാര്‍ട്ടി ഘടകങ്ങളെ പൂര്‍ണ്ണമായും സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നടക്കുകയാണ്.

advertisement

മലയോരമേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേരള കോണ്‍ഗ്രസ് (എം)ശ്രദ്ധയില്‍ പ്പെടുത്തിയതിനെത്തുടര്‍ന്ന് ബഹുമാന്യനായ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരത്തിനായി കേരളത്തിലെ ഗവണ്‍മെന്റിന് ഒപ്പം പ്രതിപക്ഷവും കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരായി ശബ്ദം ഉയര്‍ത്തുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഒരേ നിലപാട് ഉയര്‍ത്തുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സഹായകരമാകും. മലയോരമേഖലയിലെ പ്രശ്നങ്ങള്‍ കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തുന്നതിനെ മുന്നണി രാഷ്ട്രീയ ചര്‍ച്ചകളുമായി കൂട്ടികെട്ടുന്നതിന്റെ ലക്ഷ്യം വിലകുറഞ്ഞ രാഷ്ട്രീയമാണ്. അതിനെ പാര്‍ട്ടി പൂര്‍ണ്ണമായും തള്ളുന്നു. മൂന്നാം തവണയും എല്‍.ഡി.എഫിനെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാന്‍ ഇടതുപക്ഷ ജനാധിപ്യമുന്നണി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപൊകും. കേരള കോണ്‍ഗ്രസ് (എം) ന്റെ രാഷ്ട്രീയ നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അങ്ങനെയുള്ളവര്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരള കോണ്‍ഗ്രസ് (എം) മുന്നണിമാറ്റം സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകളെ പൂര്‍ണ്ണമായും തള്ളുന്നു:' ജോസ് കെ മാണി
Open in App
Home
Video
Impact Shorts
Web Stories