TRENDING:

ചർച്ച സജീവം; ജോസ് പിരിയുമ്പോൾ യുഡിഎഫിലെ കേരളാ കോൺഗ്രസ് എത്ര സീറ്റിൽ മത്സരിക്കും ?

Last Updated:

കഴിഞ്ഞ തവണ നാല് സീറ്റു മാത്രമാണ് കിട്ടിയതെങ്കിലും ഇത്തവണ ഏഴു സീറ്റുകൊണ്ട് ജോസഫ് ഒതുങ്ങില്ല. മാണി വിഭാഗത്തിലെ പലരെയും തിരിച്ചുകൊണ്ടുവരാൻ ജോസഫ് ശ്രമിക്കുന്നതും ഈ സീറ്റുകൾ കൂടി ലക്ഷ്യമിട്ടാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോസ് കെ മാണി യുഡിഎഫുമായി വഴി പിരിയുന്നതോടെ ഇരുമുന്നണികളിലും കേരള കോൺഗ്രസ് (എം ) സീറ്റുകളെ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. കഴിഞ്ഞ തവണ യുഡിഎഫിൽ കേരള കോൺഗ്രസ് (എം ) 15 സീറ്റുകളിലാണ് മത്സരിച്ചത്.
advertisement

കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം ) മത്സരിച്ച 15 സീറ്റുകൾ-

1.പാലാ (കോട്ടയം)

2.ചങ്ങനാശേരി (കോട്ടയം)

3.കാഞ്ഞിരപ്പള്ളി (കോട്ടയം)

4.കടുത്തുരുത്തി (കോട്ടയം)

5.ഏറ്റുമാനൂർ (കോട്ടയം)

6.പൂഞ്ഞാർ (കോട്ടയം)

7.തൊടുപുഴ (ഇടുക്കി)

8.ഇടുക്കി (ഇടുക്കി)

9.തിരുവല്ല (പത്തനംതിട്ട)

10.കുട്ടനാട് (ആലപ്പുഴ )

11.കോതമംഗലം (എറണാകുളം )

12.ഇരിങ്ങാലക്കുട (തൃശൂർ)

13.ആലത്തൂർ (പാലക്കാട് )

14.പേരാമ്പ്ര (കോഴിക്കോട് )

15.തളിപ്പറമ്പ് (കണ്ണൂർ )

Also Read- ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും ?

advertisement

അതിൽ തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട് എന്നീ നാല് എണ്ണത്തിലാണ് ജോസഫ് വിഭാഗം നേതാക്കൾ മത്സരിച്ചത്. ഇതിൽ കോതമംഗലം, കുട്ടനാട് തോറ്റു.

ബാക്കി 11 സീറ്റുകളിൽ മാണി വിഭാഗം മത്സരിച്ചു. ഇതിൽ പാലാ, ഇടുക്കി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി എന്നീ നാലു സീറ്റിൽ ജയിച്ചു. ഏറ്റുമാനൂർ, പൂഞ്ഞാർ, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂർ എന്നിവടങ്ങളിൽ തോറ്റു. ചങ്ങനാശേരിയിൽ ജയിച്ച മാണി വിഭാഗത്തിലെ സി.എഫ്. തോമസും ഇരിങ്ങാലക്കുടയിൽ മത്സരിച്ച തോമസ് ഉണ്ണിയാടനും ജോസഫിനൊപ്പം ചേർന്നു. ഇടുക്കിയിൽ ജയിച്ച റോഷി അഗസ്റ്റിൻ ജോസിനൊപ്പമാണെങ്കിലും പരാജയപ്പെട്ട ഫ്രാൻസിസ് ജോർജ് ഇപ്പോൾ ജോസഫിനൊപ്പമാണ്. ആ സീറ്റും ജോസഫിലേക്ക് വരാനാണ് സാധ്യത.

advertisement

Also Read- 'ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് വിവേകശൂന്യമെന്ന് അന്നേ പറഞ്ഞു'; വിമർശനവുമായി വി എം സുധീരൻ

എന്നാൽ തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, ഇരിങ്ങാലക്കുട, കോതമംഗലം, കുട്ടനാട്, ഇടുക്കി എന്നീ ഏഴു സീറ്റുകൊണ്ട് ജോസഫ് ഒതുങ്ങില്ല. കാഞ്ഞിരപ്പള്ളിയും പാലായും തിരുവല്ലയും അവർ ആവശ്യപ്പെടാൻ തന്നെയാണ് സാധ്യത. മാണി വിഭാഗത്തിലെ പലരെയും തിരിച്ചുകൊണ്ടുവരാൻ ജോസഫ് ശ്രമിക്കുന്നതും ഈ സീറ്റുകൾ കൂടി ലക്ഷ്യമിട്ടാണ്. എന്നാൽ ഏറ്റുമാനൂർ, പൂഞ്ഞാർ, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂർ എന്നിവയ്ക്കു പുറമെ കാഞ്ഞിരപ്പള്ളിയും പാലായും തിരുവല്ലയും കോൺഗ്രസും അവകാശപ്പെടും.

advertisement

Also Read- 'ചതി കേരളാ കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല; മുന്നണി പ്രവേശനം തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ്': ജോസ് കെ മാണി

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശം സംബന്ധിച്ച് ഔദ്യോഗിക ചർച്ചകളൊന്നുമായിട്ടില്ലെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപ് അതുണ്ടാകുമെന്നാണു സിപിഎം കേന്ദ്രങ്ങൾ നൽകുന്ന സൂചന. 18ന് എൽഡിഎഫ് യോഗം ഇക്കാര്യം പ്രാഥമികമായി ചർച്ച ചെയ്യും. ഇടഞ്ഞുനിൽക്കുന്നുവെന്ന് പ്രതീതി നൽകുന്ന സിപിഐയുടെ 23,24 തീയതികളിലെ നേതൃയോഗത്തിൽ അവർ നിലപാടെടുക്കുമെന്നാണ് സൂചന. എന്നാൽ സിപിഎമ്മിന് അനഭിമതമായ ഒരു തീരുമാനം അവരിൽ നിന്നും ഉണ്ടാവാനിടയില്ല.

advertisement

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുമ്പ് വിജയിച്ച വാഴൂർ ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി സീറ്റു മാത്രമേ തർക്ക വിഷയമാകാൻ ഇടയുള്ളൂ. അത് പരിഹരിച്ചാൽ ജോസിന് മുന്നിൽ ഇടത്തേയ്ക്കുള്ള'വാതിൽ പെട്ടെന്ന് തന്നെ തുറക്കും. അതിനാൽ എൽഡിഎഫിന്റെ ഔദ്യോഗിക തീരുമാനം വൈകാൻ ഇടയുണ്ട് . അതിനിടയിൽ ജോസ് കെ.മാണിയുടെ രാഷ്ട്രീയ പ്രഖ്യാപനവും ഇടതുമുന്നണി പ്രതീക്ഷിക്കുന്നുണ്ട് .

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചർച്ച സജീവം; ജോസ് പിരിയുമ്പോൾ യുഡിഎഫിലെ കേരളാ കോൺഗ്രസ് എത്ര സീറ്റിൽ മത്സരിക്കും ?
Open in App
Home
Video
Impact Shorts
Web Stories