'ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് വിവേകശൂന്യമെന്ന് അന്നേ പറഞ്ഞു'; വിമർശനവുമായി വി എം സുധീരൻ

Last Updated:

''കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉത്തമ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അന്ന് അങ്ങനെ അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് തന്റെ വിയോജിപ്പിന്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്ന് രാജിവയ്ക്കുകയും ചെയ്തു. ''

തിരുവനന്തപുരം: യുഡിഎഫിനോട് വിശ്വാസവഞ്ചന കാട്ടിയ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍. കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് ദാനംനല്‍കിയ നേതൃത്വത്തിന്റെ വിവേകശൂന്യവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയ തന്റെ മുന്‍നിലപാട് ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞെന്ന് സുധീരന്‍ ഫേസ്ബുക്കിൽ കുറിച്ചു.
കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉത്തമ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അന്ന് അങ്ങനെ അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് തന്റെ വിയോജിപ്പിന്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്ന് രാജിവയ്ക്കുകയും ചെയ്തു. തന്റെ നിലപാട് തീര്‍ത്തും ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെയെന്നും സുധീരന്‍ കുറിച്ചു.
advertisement
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി കാണുന്നു.
ഇത്തരുണത്തിൽ പഴയ ഒരു കാര്യം ഓർമപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ്.
കോൺഗ്രസിന് തികച്ചും അർഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് 'ദാനം'ചെയ്ത നേതൃത്വത്തിന്റെ വിവേകശൂന്യവും ദീർഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാൻ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.
advertisement
കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഉത്തമ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടർന്ന് എൻറെ വിയോജിപ്പിൻ്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തു.
എൻറെ നിലപാട് തീർത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് വിവേകശൂന്യമെന്ന് അന്നേ പറഞ്ഞു'; വിമർശനവുമായി വി എം സുധീരൻ
Next Article
advertisement
മണിപ്പൂരിൽ പ്രധാനമന്ത്രി മോദി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും; പ്രക്ഷോഭത്തിനു ശേഷമുള്ള ആദ്യ സന്ദർശനം
മണിപ്പൂരിൽ പ്രധാനമന്ത്രി മോദി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും; പ്രക്ഷോഭത്തിനു ശേഷമുള്ള ആദ്യ സന്ദർശനം
  • പ്രധാനമന്ത്രി മോദി മണിപ്പൂരിൽ 8,500 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും.

  • മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 7,300 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും.

  • ഇംഫാലിൽ 1,200 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.

View All
advertisement