TRENDING:

ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ്‍ പറന്നെത്തും

Last Updated:

നിരോധനാജ്‌ഞയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ ഡ്രോണ്‍ പരീക്ഷണം അനധികൃത മദ്യനിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ സഹായിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിൽ ബാറുകളും ബിവറേജും അടച്ചുപൂട്ടിയതോടെ വ്യാജമദ്യ നിർമ്മാണ കേസുകളും കൂടിയിട്ടുണ്ട്. കേസുകൾ കൂടിയതോടെ വാറ്റുകാരെയും വില്‍പ്പനക്കാരെയും തെളിവ് സഹിതം പിടിക്കാൻ പുതിയ മാർഗവുമായി എക്സൈസ് വകുപ്പ്. ആളൊഴിഞ്ഞ സ്ഥലങ്ങളിലെ വാറ്റ് നിർമ്മാണം കണ്ടുപിടിക്കാൻ ഡ്രോണ്‍ പറത്തി പരിശോധന നടത്താനാണ് എക്സൈസ് തീരുമാനം.
advertisement

നിരോധനാജ്‌ഞയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ ഡ്രോണ്‍ പരീക്ഷണം അനധികൃത മദ്യനിര്‍മ്മാണവും വില്‍പ്പനയും നടക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ സഹായകരമായിരുന്നു. അതിനാൽ ലോക്ഡൗൺ കഴിഞ്ഞാലും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനകള്‍ തുടരാനാണ് എക്സൈസിന്റെ തീരുമാനം.

You may also like:ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]COVID 19 | ആരോഗ്യനില വഷളായി; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഐസിയുവിലേക്ക് മാറ്റി [PHOTO]UAEയിൽ ബേക്കറി ജീവനക്കാരൻ ഭക്ഷണത്തിൽ തുപ്പിയ സംഭവം: അറസ്റ്റു ചെയ്യപ്പെട്ടയാൾ കോവിഡ‍് ബാധിതനല്ലെന്ന് റിപ്പോർട്ട്[NEWS]

advertisement

വാറ്റും വില്‍പ്പനയും നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് പലപ്പോഴും കുറ്റവാളികള്‍ ഓടിപ്പോകുന്നതിനാല്‍ പല കേസുകളിലും പ്രതികളെ തിരിച്ചറിയാനോ പിടികൂടാനോ കഴിയാത്ത സാഹചര്യമുണ്ട്. എന്നാല്‍ ഡ്രോണുപയോഗിച്ച്‌ പരിശോധന നടത്തുമ്പോള്‍ മദ്യനിര്‍മ്മാണവും വില്‍പ്പനയുമെല്ലാം തെളിവ് സഹിതം ലഭിക്കും. ഇത് കേസ് അന്വേഷണത്തിലും കുറ്റപത്ര സമര്‍‌പ്പണത്തിലും നിര്‍ണായകമാകുകയും ചെയ്യും. പ്രദേശത്തെ സ്റ്റുഡിയോകളില്‍ നിന്ന് ഡ്രോണുകള്‍ വാടകയ്ക്കെടുത്താകും പരിശോധന.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ്‍ പറന്നെത്തും
Open in App
Home
Video
Impact Shorts
Web Stories