TRENDING:

പ്രളയ സെസിൽ 'ലോട്ടറിയടിച്ച്' കേരള സര്‍ക്കാർ; ലക്ഷ്യമിട്ടത് 1200 കോടി; പിരിച്ചെടുത്തത് 1705 കോടി

Last Updated:

ജൂലൈ വരെയുള്ള കണക്കു കൂടിച്ചേരുമ്പോൾ 2000 കോടിയോളം ഈ ഇനത്തിൽ ഉണ്ടാകുമെന്നാണ് ധനവകുപ്പ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പ്രളയ സെസ് ഏർപ്പെടുത്തിയത് വഴി സംസ്ഥാന സർക്കാരിന് വൻ നേട്ടം. 1 ശതമാനം സെസ് ഏർപ്പെടുത്തി 1200 കോടി രണ്ടുവർഷംകൊണ്ട് പിരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഒരു മാസം ബാക്കി നിൽക്കെ തന്നെ 1705 കോടി ഈ ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയെന്ന് രേഖകൾ പറയുന്നു. ഈ മാസം ആദ്യം നിയമസഭയിൽ നൽകിയ മറുപടിയിലാണ് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രളയ സെസിലൂടെ ഉണ്ടായ നേട്ടം വ്യക്തമാക്കുന്നത്.
advertisement

മാർച്ച് മാസം വരെയുള്ള കണക്കാണ് നിയമസഭയിൽ സണ്ണിജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി നൽകിയത്. ജൂലൈ വരെയുള്ള കണക്കു കൂടിച്ചേരുമ്പോൾ 2000 കോടിയോളം ഈ ഇനത്തിൽ ഉണ്ടാകുമെന്നാണ് ധനവകുപ്പ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.

2019 -20 ലെ ബജറ്റ് പ്രസംഗത്തിൽ, 2019 ആഗസ്ത് മുതൽ 2 വർഷത്തേക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. വർഷം 600 കോടി വീതം ലക്ഷ്യമിട്ട് , 2 വർഷം കൊണ്ട് 1200 കോടി സമാഹരിക്കുകയായിരുന്നു ലക്ഷ്യം. പ്രളയ പുനർനിർമാണത്തിന് പണം തേടിയാണ് സർക്കാർ പുതിയ മാർഗം കണ്ടെത്തിയത്.

advertisement

സംസ്ഥാനത്ത് വിൽക്കുന്ന സാധനങ്ങളുടെ വിലയിൽ ഒരു ശതമാനം അധികനികുതി ഈടാക്കിയാണ് പണം പിരിച്ചത്. അഞ്ച് ശതമാനം വരെ ജി എസ് ടി ബാധകമായ ഇനങ്ങളെ നികുതിയിൽ നിന്നും ഒഴിവാക്കിയിരുന്നു.സ്വർണത്തിന് കാൽ ശതമായിരുന്നു സെസ്. കോവിഡ് പോലുള്ള പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന നികുതി കിട്ടിയത് സംസ്ഥാനത്തിന് നേട്ടമാണ്.

Also Read-പ്രണയാഭ്യർഥന നിരസിച്ചതിന് കഞ്ചാവ് കേസില്‍ കുടുക്കി പ്രതികാരം; നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് യുവസംരഭക

advertisement

സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും പ്രളയസെസ് തുടരേണ്ടതില്ലന്നാണ് സർക്കാർ തീരുമാനം. നേരത്തെ ജി എസ് ടി കൗൺസിലിന്റെ അനുമതിയോടെയാണ് സംസ്ഥാനം നികുതി ഏർപ്പെടുത്തിയത്.പ്രളയാനന്തര കേരള പുനർനിർമാണത്തിനു പണം കണ്ടെത്താൻ 2019 ഓഗസ്റ്റ് രണ്ടാം തീയതി മുതലാണ് പ്രളയ സെസ് പിരിച്ചു തുടങ്ങിയത്. 2021 ജൂലായ് 31 വരെ രണ്ട് വർഷക്കാലയളവിലേക്കാണ് സെസ് ഏർപ്പെടുത്തിയിരുന്നത്.. 12%, 18%, 28% നിരക്കില്‍ ജി.എസ്.ടിയുള്ള ഉല്‍പന്നങ്ങള്‍ക്കായിരുന്നു ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കു കാല്‍ ശതമാനമായിരുന്നു സെസ്. ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റുകളെ സെസില്‍നിന്നു ഒഴിവാക്കിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രളയാനന്തര പുനർ നിർമാണത്തിന് 1,000 കോടി രൂപയോളം കണ്ടെത്തുകയായിരുന്നു സെസ് ഏർപ്പെടുത്തുന്നതിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. 2,000 കോടി രൂപ പിരിക്കാൻ ജി.എസ്.ടി. കൗൺസിൽ സംസ്ഥാനത്തിന് അനുമതി നൽകിയിട്ടുണ്ട്. പ്രളയബാധിത മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാകും  ഈ തുക വിനിയോഗിക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രളയ സെസിൽ 'ലോട്ടറിയടിച്ച്' കേരള സര്‍ക്കാർ; ലക്ഷ്യമിട്ടത് 1200 കോടി; പിരിച്ചെടുത്തത് 1705 കോടി
Open in App
Home
Video
Impact Shorts
Web Stories