ആദിമത്തില്‍ ആദിവാസികളെയല്ല ആദിവാസി കലകളെയാണ് പ്രദര്‍ശിപ്പിച്ചത്. ആ കലാരൂപങ്ങളൊരോന്നും ഈ നാടിന്‍റെ പൈതൃക സമ്പന്നതയുടെ പ്രതീകമാണ്. ആദിമത്തിന്‍റെ ആശയ രൂപീകരണത്തിലോ ആവിഷ്കാരത്തിലോ അക്കാദമിക്ക് തെറ്റ് പറ്റിയിട്ടില്ല.അതുകൊണ്ട് തന്നെ അതില്‍ ഖേദം പ്രകടിപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഒ.എസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
advertisement
കേരളത്തിലെ ആദിവാസികള്‍ കുടിലുകളില്ല സാധാരണ വീടുകളിലാണ് താമസിക്കുന്നത്. സാധാരണക്കാര്‍ ധരിക്കുന്ന വസ്ത്രങ്ങളാണ് അവരും ധരിക്കുന്നത്. കേരളം അത്രമാത്രം സാമൂഹികമായും സാംസ്കാരികമായും വികാസം പ്രാപിച്ച സംസ്ഥാനമാണ് എന്നതാണ് അതിന് കാരണം. അവര്‍ അവരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ മാത്രമാണ് വംശീയ വേഷങ്ങള്‍ അണിയുന്നത്. പുതിയ തലമുറയ്ക്ക് അവ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് അക്കാമദി പ്രദര്‍ശനം ആവിഷ്കരിച്ചത്’- ഒ.എസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.