ആവിഷ്കാരത്തെ ദുർവ്യാഖ്യാനം ചെയ്തു; കേരളീയത്തില്‍ ആദിവാസി വിഭാഗങ്ങളെ പ്രദര്‍ശന വസ്തുവാക്കിയെന്ന ആരോപണത്തില്‍ ഫോക്‌ലോര്‍ അക്കാദമി
- Published by:Arun krishna
- news18-malayalam
Last Updated:
വിഷയം വിവാദമാക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ഫോക്‌ലോർ അക്കാദമി ചെയർമാന്‍ പറഞ്ഞു.
തിരുവനന്തപുരം: കേരളീയം പരിപാടിയോടനുബന്ധിച്ച് നടന്ന പ്രദര്‍ശനമത്തില്‍ ആദിവാസി ഗോത്ര വിഭാഗങ്ങളെ പ്രദര്‍ശന വസ്തുവാക്കിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഫോക്‌ലോര്‍ അക്കാദമി. ആദിവാസികളെ ഷോ പീസുകളാക്കി മാറ്റിയെന്നാണ് സാമൂഹ്യമാധ്യമങ്ങളിലുയർന്ന വിമർശനം. ഇതിൽ വിശദീകരണവുമായി മന്ത്രി കെ രാധാകൃഷ്ണനും ഫോക്‌ലോർ അക്കാദമി ചെയർമാനും രംഗത്തുവന്നു.
ആവിഷ്കാരത്തെ ദുർവ്യാഖ്യാനം ചെയ്തതാണെന്നാണ് ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണന്റെ പ്രതികരണം. വിഷയം വിവാദമാക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ഫോക്‌ലോർ അക്കാദമി ചെയർമാന്‍ പറഞ്ഞു.
ആരെയും അപമാനിക്കാനായാണ് അക്കാദമി അത്തരത്തിലൊരു പ്രദർശനം ഒരുക്കിയതെന്ന് കരുതുന്നില്ലെന്നായിരുന്നു മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രതികരണം. ആരോപണം പരിശോധിക്കുമെന്നും നടപടിയെടുക്കേണ്ടത് ഫോക്‌ലോർ അക്കാദമിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 07, 2023 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആവിഷ്കാരത്തെ ദുർവ്യാഖ്യാനം ചെയ്തു; കേരളീയത്തില്‍ ആദിവാസി വിഭാഗങ്ങളെ പ്രദര്‍ശന വസ്തുവാക്കിയെന്ന ആരോപണത്തില്‍ ഫോക്‌ലോര്‍ അക്കാദമി