ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കാവുന്നതാണ്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. എഫ്എൽ 9 ലൈസൻസ് ഉള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുളളൂ. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നൽകരുത്.
Also Read- വിനോദയാത്രയ്ക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആളിയാർ ഡാമിൽ മുങ്ങി മരിച്ചു
ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം. പാർക്കുകളിലെ ജീവനക്കാർക്ക് മാത്രമേ മദ്യം നൽകുകയുളളൂ. ഗുണമേന്മ ഇല്ലാത്ത മദ്യം വിളമ്പുന്നവർക്കെതിരെ പരാതി നൽകാവുന്നതാണ്. കമ്പനികളോട് ചേർന്ന് തന്നെയാകും മദ്യശാലകൾ പ്രവർത്തിക്കുന്നത്. പക്ഷേ, ഓഫീസുകളുമായി ബന്ധമുണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം എന്ന് ഉത്തരവിൽ നിഷ്‌കർഷിച്ചിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
April 25, 2025 5:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇനി ഐടി പാർക്കുകളിൽ മദ്യം വിളമ്പാം; ലൈസൻസ് തുക 10 ലക്ഷം, പ്രവർത്തനം രാത്രി 12 വരെ
