വിനോദയാത്രയ്ക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആളിയാർ ഡാമിൽ മുങ്ങി മരിച്ചു

Last Updated:

സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ സംഘം കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു

News18
News18
പാലക്കാട്: സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആളിയാർ ഡാമിൽ മുങ്ങി മരിച്ചു. ചെന്നൈയിലെ സ്വകാര്യ കോളജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ ധരുൺ, രേവന്ദ്, ആൻ്റോ എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ മൂവരും ഒഴുക്കിൽ പെടുകയായിരുന്നു. ഒരാൾ ഒഴുക്കിൽപ്പെട്ടപ്പോൾ മറ്റ് രണ്ട് പേർ രക്ഷിക്കാൻ ശ്രമിക്കുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. മറ്റ് വിദ്യാർത്ഥികൾ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്ന് രാവിലെയാണ് അപകടം ഉണ്ടാവുന്നത്. മരിച്ച വിദ്യാർത്ഥികളുടെ മൃതദ്ദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Summary: Three engineering students who were on a picnic with their friends drowned in the Aliyar dam. The deceased were Dharun, Revand and Anto, engineering students from a private college in Chennai.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിനോദയാത്രയ്ക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആളിയാർ ഡാമിൽ മുങ്ങി മരിച്ചു
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement