TRENDING:

വിഴിഞ്ഞം തുറമുഖത്തിന്‍റെ പേര് മാറ്റി സര്‍ക്കാര്‍; സെപ്തംബറില്‍ ആദ്യ കപ്പലെത്തിക്കാന്‍ തീരുമാനം

Last Updated:

നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ അദാനി പോർട്ട് എന്ന പേരിലാണ് വിഴിഞ്ഞം തുറമുഖം അറിയപ്പെട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖം ഇനി മുതല്‍ വിഴിഞ്ഞം ഇന്‍ര്‍നാഷണല്‍ സീപോര്‍ട്ട് (PPP Venture of Government of Kerala & Adani Vizhinjam Port Pvt Ltd എന്ന നാമത്തില്‍ അറിയപ്പെടും. തുറമുഖ മന്ത്രിയുടെ പദ്ധതി അവലോകന യോഗത്തില്‍ എടുത്ത തീരുമാനമാണ് സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങിയിട്ടുള്ളത്.
advertisement

കരാര്‍ കമ്പനിയായ അദാനിയുടെ പേരിലാണ് കേരളസര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിര്‍മ്മാണഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് പൂര്‍ണ്ണ വിരാമമിടുന്നതിനാണ് പുതിയ പേരും ലോഗോയും തയ്യാറാക്കുന്നതിന് ഉഭയകക്ഷി പ്രകാരം ധാരണയായിരിക്കുന്നത്.

Also Read- Telangana| പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദിൽ വന്ദേഭാരത് സർവീസ് ഉദ്ഘാടനം ചെയ്തു; തെലങ്കാനാ മുഖ്യമന്ത്രി വിട്ടുനിന്നു

പദ്ധതി ചിലവിന്റെ 5246 കോടി രൂപ സംസ്ഥാന സര്‍ക്കാറാണ് ചിലവഴിക്കുന്നത്. സെപ്തംബറില്‍ ആദ്യകപ്പലെത്തിച്ച് തുറമുഖം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ തീരുമാനം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിലൂടെ രാജ്യാന്തര തലത്തില്‍ വിഴിഞ്ഞത്തെ ഒരു സര്‍വ്വദേശീയ ബ്രാന്റായി അവതരിപ്പിക്കാന്‍ കഴിയും, തുറമുഖത്തിന്‍റെ പുതിയ ലോഗോയും ഉടന്‍ രൂപകല്‍പ്പന ചെയ്യും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഴിഞ്ഞം തുറമുഖത്തിന്‍റെ പേര് മാറ്റി സര്‍ക്കാര്‍; സെപ്തംബറില്‍ ആദ്യ കപ്പലെത്തിക്കാന്‍ തീരുമാനം
Open in App
Home
Video
Impact Shorts
Web Stories