കഴിഞ്ഞ ബജറ്റിൽ ലോകസമാധാനത്തിന് മാറ്റിവെച്ച രണ്ടു കോടി രൂപയുടെ ആലോചനകൾ നടക്കുന്നതായി മന്ത്രി പറഞ്ഞു. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് മാറ്റാൻ 10 കോടിയും അഷ്ടമുടിക്കായൽ ശുചീകരണത്തിന് അഞ്ചുകോടി രൂപയും അനുവദിച്ചു.
പഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സിൽ പദ്ധതിയിടെ ഭാഗമായി സ്കൂളുകളിൽ കായിക പരിശീലനത്തിന് മൂന്നു കോടി രൂപ അനുവദിച്ചു. അങ്കണവാടി, ആശാ പ്രവർത്തകർക്ക് ശമ്പളക്കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. അതേസമയം ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
advertisement
വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കൽ. പദ്ധതികളിൽ പ്രായോഗികവും ശാസ്ത്രീയവുമായ രീതികൾ കൊണ്ടുവന്നാണ് ചെലവ് ചുരുക്കുന്നതെന്ന് ബാലഗോപാൽ പറഞ്ഞു. ഇന്ധന സെസിൽ ഒരു രൂപ കുറയ്ക്കുമെന്ന മാധ്യമ വാർത്തകൾ കണ്ടാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയതെന്ന് മന്ത്രി പരിഹസിച്ചു.