TRENDING:

KPAC Lalitha| നടി കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു

Last Updated:

ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ലളിത.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തി​രു​വ​ന​ന്ത​പു​രം: കരൾ രോഗബാധിതായി ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര ന​ടി​യും കേ​ര​ള സം​ഗീ​ത- നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​യ കെപി​എ​സി ല​ളി​ത​യു​ടെ (KPAC Lalitha) ചി​കി​ത്സാ ചെ​ല​വ് സ​ർ​ക്കാ​ർ ഏ​റ്റെ​ടുത്തു. ഇന്ന്​ നടന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ല​ളി​ത.
കെപിഎസി ലളിത
കെപിഎസി ലളിത
advertisement

അതേസമയം, ചികിത്സയില്‍ കഴിയുന്ന കെപിഎസി ലളിതയുടെ (KPAC) ആരോഗ്യ നിലയില്‍ (Health Condition) പുരോഗതിയുണ്ടെന്ന് മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്‍ (Sidharth Bharathan) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നടിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും സിദ്ധാർഥ് നന്ദി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിദ്ധാർഥ് ഭരതൻ അമ്മയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെന്ന് അറിയിച്ചത്.

''അമ്മ സുഖമായിരിക്കുന്നു, സുഖം പ്രാപിച്ചുവരുന്നു. പേടിക്കേണ്ട കാര്യമില്ല. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി''- സിദ്ധാർഥ് ഫേസ്ബുക്കില്‍ കുറിച്ചു. മൂന്നാഴ്ചക്ക് മുന്‍പാണ് നടിയെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

advertisement

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തിന് എത്തിയ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹച്ചടങ്ങിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പങ്കെടുത്തത്. ഇതിലാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. വരന്റെ അമ്മയുമായി വർഷങ്ങളായുള്ള വ്യക്തിബന്ധം ഉണ്ട്. തന്റെ സഹപ്രവർത്തക ആണ്. 20 വർഷത്തിലധികം വരന്റെ മാതാവ് ലതാ ചന്ദ്രനെ അറിയാം അതിനാലാണ് പങ്കെടുത്തത്.

advertisement

കൂടാതെ വരൻ തന്റെ വിദ്യാർത്ഥി കൂടിയാണ്. പാർട്ടി കുടുംബമാണ്. കൂടാതെ മിശ്ര വിവാഹം കൂടിയായിരുന്നു. അതുകൊണ്ട് തന്നെ പങ്കെടുക്കാതിരിക്കാൻ കഴിയില്ല. വധുവിന്റെ അമ്മ കേസിൽ പ്രതിയാണെന്ന് കരുതി വിവാഹത്തിൽ പങ്കെടുക്കാതിരിക്കാനാകില്ലല്ലോ. വധുവിന്റെ അമ്മ കേസിൽ പ്രതിയാണെന്നത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും, മാധ്യമങ്ങൾ കുറച്ചുകൂടി നൈതികത പുലർത്തണമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

വിവാഹ ചടങ്ങിൽ പങ്കെടുത്ത മന്ത്രി പ്രതിയുടെ മകൾക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. കേസിൽ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളായ അമ്പിളി മഹേഷ് കരുവന്നൂർ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു. കേസിൽ അമ്പിളി മഹേഷ് ഉൾപ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി പിടികൂടാനുള്ളത്.

advertisement

തട്ടിപ്പിൽ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു. അമ്പിളി മഹേഷ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ ഒളിവിലായതിനാണ് ഇവരെ പിടികൂടാൻ സാധിക്കാത്തതെന്നാണ് പോലീസ് അറിയിച്ചിരുന്നത്. ഇതിനിടെയാണ് അമ്പിളി മഹേഷിന്റെ മകളുടെ വിവാഹം ഇരിങ്ങാലക്കുടയിൽ നടന്നത്.

കലാലയങ്ങളിൽ ലിംഗനീതിയും സാമൂഹ്യനീതിയും ഉറപ്പാക്കാനുള്ള ക്യാമ്പയിൻ ആയ 'സമഭാവനയുടെ സത്കലാശാലകൾ' എന്നതിനെക്കുറിച്ച് വിവരിച്ച വാർത്ത സമ്മേളനത്തിനിടെയായിരുന്നു വിവാദ വിഷയത്തെക്കുറിച്ച് മന്ത്രി പ്രതികരിച്ചത്. 17, 18 തീയതികളിലാണ് ക്യാമ്പയിന്റെ ഭാഗമായുള്ള ഉദ്ഘാടന പരിപാടി നടക്കുന്നത്.

advertisement

സമഭാവനയുടെ സത്കലാശാലകൾ' എന്ന ക്യാമ്പയ്ന്റെ ലക്ഷ്യങ്ങളും മന്ത്രി വിശദീകരിച്ചു.

ജെൻഡർ അവബോധം വളര്‍ത്തിയെടുക്കുന്നതിനായി യുവതലമുറയെ സജ്ജമാക്കുക.

നിലനില്‍കുന്ന ലിംഗവേചനത്തിന്റെ, സ്വാഭാവികമെന്നു തോന്നിപ്പിക്കുന്ന ഭിന്നമുഖങ്ങൾ മാറ്റിയെടുക്കുക.

തിരിച്ചറിയുന്ന വിവേചനങ്ങളെ, പ്രകടമായ വിവേചനത്തെ തിരുത്തുക, ലിംഗപദവിയുടെ വിവിധ വശങ്ങൾ - ശാസ്ത്രീയത, നിയമം മുതലായവ - പഠിപ്പിക്കുക.

കലായങ്ങളിലെ പൊതു ഇടങ്ങൾ ജൻഡർ സൗഹൃദപരമാക്കുക

പരാതിസെല്ലുകളെ ഫലപ്രദമായി പ്രവർത്തനത്തിൽ കൊണ്ടുവരിക.

മുഖ്യ അധ്യാപിക മുതൽ വാർഡനും സെക്യൂരിറ്റിയും വരെയുണ്ടാകേണ്ട സ്ത്രീസൗഹൃദ അന്റാരീക്ഷം ഉറപ്പാക്കുക.

സ്വയരക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾക്ക് പ്രാപ്‌തമാക്കുക.

ജെൻഡർ അവബോധം ജീവിതശൈലിയാക്കുക.

കലാലയങ്ങളെയും സൗഹൃദങ്ങളെയും ലിംഗചൂഷണ മുക്തമാക്കുക. എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബോധവൽക്കരണം, ചർച്ചാവേദികൾ, പ്രദർശനങ്ങൾ, ക്യാംപുകൾ, സാമൂഹ്യമാധ്യമപ്രചാരണം തുടങ്ങി വിവിധ രീതിശാസ്ത്രങ്ങളിലൂടെ ഈ ലക്ഷ്യങ്ങൾ നേടാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KPAC Lalitha| നടി കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു
Open in App
Home
Video
Impact Shorts
Web Stories