TRENDING:

ചിന്ത ജെറോമിന്റെ പ്രബന്ധ വിവാദം;ഗവർണർ കേരള സര്‍വകലാശാലയോട് വിശദീകരണം തേടി

Last Updated:

വിഷയത്തില്‍ കേരള സർവകലാശാല വി സിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ഗവര്‍ണര്‍ നിർദേശിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ.ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ കേരള സർവകലാശാല വി സിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ഗവര്‍ണര്‍ നിർദേശിച്ചു.  ഗവേഷണ പ്രബന്ധത്തില്‍ കോപ്പിയടി നടന്നിട്ടുണ്ടെന്നാണ് പരാതി. ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കണമെന്നും ആവശ്യമുണ്ട്.
advertisement

പ്രബന്ധവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതിനെ തുടർന്ന്  വിഷയം പരിശോധിക്കാൻ വിദഗ്ധ സമിതിയെ ഉടൻ നിയോ​ഗിക്കാന്‍ കേരള സര്‍വകലാശാല തീരുമാനിച്ചിരുന്നു.

Also Read-ചിന്താ ജെറോമിന് ‘വാഴക്കുല’ കുരുക്കാകുമോ? പ്രബന്ധം പരിശോധിക്കാൻ കേരള സർവകലാശാല വിദഗ്ധ സമിതിയെ നിയമിക്കും

ചങ്ങമ്പുഴയുടെ വിഖ്യാതമായ കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നതിന് പിന്നാലെ ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ കോപ്പിയടി വിവാദവും ഉയർന്നിരുന്നു. ഈ രണ്ട് പരാതികളും സർവകലാശാല അന്വേഷിക്കും. വൈസ് ചാൻസലർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

advertisement

Also Read-‘കോപ്പിയടിയല്ല, ആശയം ഉള്‍ക്കൊണ്ടത്; നോട്ടപ്പിശകുണ്ടായി; മാനുഷികമായ തെറ്റ് പറ്റി’: ‘വാഴക്കുല’യിൽ വിശദീകരണവുമായി ചിന്ത ജെറോം

നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്ത ജെറോമിന്റെ ഗവേഷണ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്ന്  പറഞ്ഞു വരുന്നതിനിടെയാണ് ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്ന് ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതിയത്.

advertisement

ബോധി കോമൺസ് എന്ന വെബ്‍സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് ചിന്ത പ്രബന്ധം തയാറാക്കിയതെന്നായിരുന്നു പിന്നാലെ ഉയർന്ന ആക്ഷേപം. സൈറ്റിലെ മലയാള സിനിമയെ കുറിച്ചുള്ള ദ മൈൻഡ് സ്പേസ് ഓഫ് മെയിൻസ്ട്രീം മലയാള സിനിമ എന്ന ലേഖനം കോപ്പിയടിച്ചെന്നാണ് സേവ് യൂണിവേഴ്സിറ്റി കാംപെയ്ൻ കമ്മിയുടെ പരാതിയിൽ പറയുന്നത്

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിന്ത ജെറോമിന്റെ പ്രബന്ധ വിവാദം;ഗവർണർ കേരള സര്‍വകലാശാലയോട് വിശദീകരണം തേടി
Open in App
Home
Video
Impact Shorts
Web Stories