• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചിന്താ ജെറോമിന് 'വാഴക്കുല' കുരുക്കാകുമോ? പ്രബന്ധം പരിശോധിക്കാൻ കേരള സർവകലാശാല വിദഗ്ധ സമിതിയെ നിയമിക്കും

ചിന്താ ജെറോമിന് 'വാഴക്കുല' കുരുക്കാകുമോ? പ്രബന്ധം പരിശോധിക്കാൻ കേരള സർവകലാശാല വിദഗ്ധ സമിതിയെ നിയമിക്കും

ചങ്ങമ്പുഴയുടെ കവിത 'വാഴക്കുല' എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നതിന് പിന്നാലെ ഏറെ വിവാദമായിരുന്നു

  • Share this:

    തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദം കേരള സർവകലാശാല പരിശോധിക്കും. പ്രബന്ധവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതിനെ തുടർന്ന് പരിശോധിക്കാൻ വിദഗ്ധ സമിതിയെ ഉടൻ നിയോ​ഗിക്കാനാണ് തീരുമാനം.

    ചങ്ങമ്പുഴയുടെ വിഖ്യാതമായ കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നതിന് പിന്നാലെ ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ കോപ്പിയടി വിവാദവും ഉയർന്നിരുന്നു. ഈ രണ്ട് പരാതികളും സർവകലാശാല അന്വേഷിക്കും. വൈസ് ചാൻസലർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

    Also Read- വാഴക്കുല മോഷ്ടിച്ച് ബേക്കറിയിൽ വിറ്റു; കൊല്ലത്ത് മൂന്നു യുവാക്കൾ പിടിയിൽ

    നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്ത ജെറോമിന്റെ ഗവേഷണ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്ന്  പറഞ്ഞു വരുന്നതിനിടെയാണ് ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്ന് ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതിയത്.

    Also Read- വാഴക്കുല; പ്രബന്ധത്തിലെ തെറ്റ് ചിന്താ ജെറോമിന്റെ സ്വന്തമല്ല;കോപ്പി ചെയ്ത സൈറ്റിലേതെന്ന് സൂചന; പുന:പരിശോധിക്കണമെന്ന് ആവശ്യം

    ബോധി കോമൺസ് എന്ന വെബ്‍സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് ചിന്ത പ്രബന്ധം തയാറാക്കിയതെന്നായിരുന്നു പിന്നാലെ ഉയർന്ന ആക്ഷേപം. സൈറ്റിലെ മലയാള സിനിമയെ കുറിച്ചുള്ള ദ മൈൻഡ് സ്പേസ് ഓഫ് മെയിൻസ്ട്രീം മലയാള സിനിമ എന്ന ലേഖനം കോപ്പിയടിച്ചെന്നാണ് സേവ് യൂണിവേഴ്സിറ്റി കാംപെയ്ൻ കമ്മിയുടെ പരാതിയിൽ പറയുന്നത്.

    Published by:Rajesh V
    First published: