ഇതും വായിക്കുക: 'കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ ജയിലിലയക്കാൻ ശ്രമിച്ചു': ഡോ. ഹാരിസ്
കഴിഞ്ഞവർഷം യുജിസിയും സമാനമായി നിർദേശം നൽകിയിരുന്നു. സർവകലാശാലകളിൽ വിഭജന ഭീതി ദിനം ആചരിക്കണമെന്നായിരുന്നു നിർദേശം. ഇത്തരത്തിലാണ് സംസ്ഥാന സർവകലാശാലകളിൽ ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാൻ ഗവർണർ വൈസ് ചാൻസിലർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. എല്ലാ വൈസ് ചാൻസലർമാറും വിദ്യാർത്ഥികളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നാണ് സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്.
ഇതും വായിക്കുക: പരാതി ലഭിച്ചാൽ തൃശ്ശൂർ തിരഞ്ഞെടുപ്പിലെ വിഎസ് സുനിൽകുമാറിന്റെ ആക്ഷേപങ്ങൾ അന്വേഷിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
advertisement
സർവകലാശാലകൾക്ക് വിഷയത്തില്‍ സെമിനാറുകൾ സംഘടിപ്പിക്കാം. വിഭജനത്തിൻ്റെ ഭീകരത തുറന്ന് കാട്ടുന്ന നാടകങ്ങൾ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. സർവകലാശാലകളോട് ആക്ഷൻ പ്ലാൻ നൽകാൻ ചാൻസലര്‍ സർക്കുലറിൽ നിര്‍ദേശിക്കുന്നു.