'കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ ജയിലിലയക്കാൻ ശ്രമിച്ചു': ഡോ. ഹാരിസ്

Last Updated:

'സഹപ്രവർത്തകനെ ജയിലിൽ അയക്കാൻ വ്യഗ്രതയുണ്ടായി. വെള്ളിനാണയങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചവരുണ്ട്. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെനിന്നു'

ഡോ. ഹാരിസ് ചിറക്കൽ‌
ഡോ. ഹാരിസ് ചിറക്കൽ‌
തിരുവനന്തപുരം: തന്നെ കുടുക്കാൻ ശ്രമിച്ച സഹപ്രവർത്തകർക്കെതിരെ തുറന്നടിച്ചു ഡോ. ഹാരിസ്. മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചുവെന്നും അവർക്ക് കാലം മാപ്പ് നൽകട്ടെ എന്നുമാണ് കെജിഎംസിടിഎ ഗ്രൂപ്പിൽ ഡോ. ഹാരിസിന്റെ സന്ദേശം. കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ ജയിലിൽ അയക്കാൻ ശ്രമിച്ചുവെന്നും ഡോക്ടർ പറഞ്ഞു.
സഹപ്രവർത്തകനെ ജയിലിൽ അയക്കാൻ വ്യഗ്രതയുണ്ടായി. വെള്ളിനാണയങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചവരുണ്ട്. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെനിന്നു. എന്നാൽ ചിലർ ഡോക്ടർമാർ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ഡോ. ഹാരിസ് സന്ദേശത്തിൽ ആരോപിക്കുന്നു.
'വെള്ളിനാണയങ്ങളെ എല്ലാവർക്കും അറിയാമല്ലോ. കുടുക്കാൻ ശ്രമിച്ചുവെന്ന വിഷമമുണ്ട്. ചിലർ സഹായിച്ചില്ല. കീഴുദ്യോഗസ്ഥൻ എന്ന നിലയിൽ നേരിട്ട് ചോദ്യം ചെയ്യാവുന്നതായിരുന്നു. പകരം വാർത്താ സമ്മേളനം നടത്തി. അതിൽ വിഷമമുണ്ട്. ചികിത്സയിലാണ് എന്ന് അറിഞ്ഞിട്ടും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എനിക്കെതിരെ വാർത്താസമ്മേളനം നടത്തിയത് ഞെട്ടിച്ചു. 1986 മുതൽ കാണുന്ന ആൾക്കാരായിരുന്നു. തന്നെ വന്നു കണ്ടു സമാധാനപ്പെടുത്തിയ ശേഷം ഇങ്ങനെ ഒരു വാർത്താ സമ്മേളനം പ്രതീക്ഷിച്ചില്ല.
advertisement
അവർക്ക് കണ്ടു പരിചയം ഇല്ലാത്ത ഉപകരണങ്ങൾ ഒന്നുമില്ല. ഇത്തരം സന്ദർഭങ്ങളിൽ തന്നെ വിളിക്കാമായിരുന്നു. തന്നോട് ഫോണിലൂടെയോ നേരിട്ടോ ഒരു വിശദീകരണവും ചോദിച്ചിട്ടില്ല. മന്ത്രി അറിഞ്ഞിട്ടാണോ വാർത്ത സമ്മേളനം ഉണ്ടായത് എന്ന് തനിക്കറിയില്ല. വാട്സാപ് സന്ദേശം വ്യക്തിപരമായി ഗ്രൂപ്പിൽ ഇട്ടത്. പരസ്യമാക്കാൻ ഉദ്ദേശിച്ചിരുന്നതല്ല. പരിഭവവും പരാതിയുമൊക്കെയുണ്ട്. പക്ഷേ അവർ സുഹൃത്തുക്കൾ തന്നെ. സൂപ്രണ്ടിനും പ്രിൻസിപ്പലിനും എതിരെ ഒരു പരാതിയുമായും മുന്നോട്ട് പോകില്ല'- ഡോ. ഹാരിസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ ജയിലിലയക്കാൻ ശ്രമിച്ചു': ഡോ. ഹാരിസ്
Next Article
advertisement
ഹിജാബ്: 'ഒരു മുഴം നീളമുള്ള തുണി കണ്ടാൽ എന്തിനാണ് പേടി? സ്‌കൂളിലെ സംഭവം നിർഭാഗ്യകരം’ : കുഞ്ഞാലിക്കുട്ടി
ഹിജാബ്: 'ഒരു മുഴം നീളമുള്ള തുണി കണ്ടാൽ എന്തിനാണ് പേടി? സ്‌കൂളിലെ സംഭവം നിർഭാഗ്യകരം’ : കുഞ്ഞാലിക്കുട്ടി
  • പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം ദു:ഖകരമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.

  • കേരളത്തിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഒരിക്കലും സംഭവിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

  • പൊതുസമൂഹം ഇത്തരം സംഭവങ്ങളെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തണം

View All
advertisement