അധ്യാപകര്‍ സമൂഹത്തെ വാര്‍ത്തെടുക്കേണ്ടവരാണെന്നും രാഷ്ട്ര നിര്‍മ്മാതാക്കളാണെന്നുമുള്ള ഡോ. എസ് . രാധാകൃഷ്ണന്‍റെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ടാണ് കോടതി വിധി പ്രസ്താവന നടത്തിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിധി പുറപ്പെടുവിച്ചത്.
ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കാണാനാകില്ല.
ഫെലോഷിപ്പോടു കൂടിയുള്ള PHD ഡെപ്യൂട്ടേഷനാണെന്നും കോടതി നിരീക്ഷിച്ചു. അധ്യാപന പരിചയം തസ്തികയുടെ അടിസ്ഥാനത്തിലല്ല.എന്‍എസ്എസ് കോർഡിനേറ്റർ പദവി അധ്യാപനപരിചയമല്ല. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലാവണമെന്നാണ് യുജിസി നിലപാട്.
യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്നും കോടതി പറഞ്ഞു.
നാഷണല്‍ സര്‍വീസ് സ്കീമിനെ താന്‍ താഴ്ത്തി കെട്ടി സംസാരിച്ചിട്ടില്ല. താനും എന്‍എസ്എസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍എസ്എസിന്‍റെ സേവന പ്രവര്‍ത്തനനങ്ങളെ വിമര്‍ശിച്ചതായി ഓര്‍ക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കോടതിയുടെ പരാമര്‍ശത്തെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച പ്രിയാ വര്‍ഗീസിന്‍റെ നടപടിയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
advertisement
കഴിഞ്ഞ രണ്ട് ദിവസം നടന്ന വാദത്തിനിടെ പ്രിയ വർഗീസിനെതിരെ രൂക്ഷമായ വിമർശനമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. .നേരത്തെ ഹർജി പരിഗണിച്ച കോടതി നിയമനം സ്റ്റേ ചെയ്തിരുന്നു. അഭിമുഖത്തില്‍ പ്രിയക്ക് ഒന്നാം റാങ്ക് നൽകിയ ഉത്തരവിനെതിരെ രണ്ടാം റാങ്കുകാരനായ ഡോ.ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് വിധി. 'പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസ്സറാകാനുള്ള എട്ടു വർഷത്തെ അധ്യാപന പരിചയമില്ലെന്ന് യു.ജി.സിയും കോടതിയെ അറിയിച്ചു.
നിയമനത്തിൽ അപാകതയില്ലെന്നായിരുന്നു യൂണിവേഴ്സിറ്റിയുടെ വാദം.
അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ല എന്നും
എൻ എസ് എസിൽ കുഴിവെട്ടാൻ പോയതും മാലിന്യം നീക്കിയതും അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും
കോടതി വാക്കാൽ വിമർശിച്ചു. അധ്യാപന പരിചയം എന്നാല്‍ അത് അധ്യാപനം തന്നെയാകണം. അധ്യാപനം എന്നത് ഗൌരവമുള്ള ഒരു ജോലിയാണെന്നും കോടതി പറഞ്ഞു.അധ്യാപനം എന്നാൽ ഫിക്ഷനല്ല യാഥാർത്ഥ്യമാണെന്നും കോടതി ഓർമ്മിപ്പിച്ചു.