'കുഴിവെട്ട്' പ്രയോഗം നടത്തിയതായി ഓര്‍മ്മയില്ല; എന്‍എസ്എസ് പ്രവര്‍ത്തനങ്ങളെ മോശമായി കണ്ടിട്ടില്ലെന്ന് ഹൈക്കോടതി
- Published by:Arun krishna
- news18-malayalam
Last Updated:
കോടതിയുടെ പരാമര്‍ശത്തെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച പ്രിയാ വര്‍ഗീസിന്‍റെ നടപടിയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹര്‍ജി പരിഗണിക്കവെ നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ പ്രവര്‍ത്തനത്തനവുമായി ബന്ധപ്പെട്ട് 'കുഴിവെട്ട്' പരാമര്‍ശം നടത്തിയതായി ഓര്‍ക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. നാഷണല്‍ സര്‍വീസ് സ്കീമിനെ താന്‍ താഴ്ത്തി കെട്ടി സംസാരിച്ചിട്ടില്ല. താനും എന്‍എസ്എസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍എസ്എസിന്‍റെ സേവന പ്രവര്‍ത്തനനങ്ങളെ വിമര്‍ശിച്ചതായി ഓര്‍ക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കോടതിയുടെ പരാമര്‍ശത്തെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച പ്രിയാ വര്‍ഗീസിന്‍റെ നടപടിയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
കഴിഞ്ഞ രണ്ട് ദിവസം നടന്ന വാദത്തിനിടെ പ്രിയ വർഗീസിനെതിരെ രൂക്ഷമായ വിമർശനമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. .നേരത്തെ ഹർജി പരിഗണിച്ച കോടതി നിയമനം സ്റ്റേ ചെയ്തിരുന്നു. അഭിമുഖത്തില്‍ പ്രിയക്ക് ഒന്നാം റാങ്ക് നൽകിയ ഉത്തരവിനെതിരെ രണ്ടാം റാങ്കുകാരനായ ഡോ.ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് വിധി. 'പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസ്സറാകാനുള്ള എട്ടു വർഷത്തെ അധ്യാപന പരിചയമില്ലെന്ന് യു.ജി.സിയും കോടതിയെ അറിയിച്ചു.
advertisement
നിയമനത്തിൽ അപാകതയില്ലെന്നായിരുന്നു യൂണിവേഴ്സിറ്റിയുടെ വാദം.
അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ല എന്നും
എൻ എസ് എസിൽ കുഴിവെട്ടാൻ പോയതും മാലിന്യം നീക്കിയതും അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും
കോടതി വാക്കാൽ വിമർശിച്ചു. അധ്യാപന പരിചയം എന്നാല്‍ അത് അധ്യാപനം തന്നെയാകണം. അധ്യാപനം എന്നത് ഗൌരവമുള്ള ഒരു ജോലിയാണെന്നും കോടതി പറഞ്ഞു.അധ്യാപനം എന്നാൽ ഫിക്ഷനല്ല യാഥാർത്ഥ്യമാണെന്നും കോടതി ഓർമ്മിപ്പിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2022 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുഴിവെട്ട്' പ്രയോഗം നടത്തിയതായി ഓര്‍മ്മയില്ല; എന്‍എസ്എസ് പ്രവര്‍ത്തനങ്ങളെ മോശമായി കണ്ടിട്ടില്ലെന്ന് ഹൈക്കോടതി