TRENDING:

'പൊലീസുകാരുടെ മോശം പെരുമാറ്റത്തില്‍ നടപടിയെടുക്കാത്തെ മേലുദ്യോഗസ്ഥരും ഉത്തരവാദികളാകും'; ഹൈക്കോടതി

Last Updated:

പൊലീസുകാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നൽകി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി:പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിൽ നടപടി എടുക്കാത്ത മേലുദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ട മേലുദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും മടിക്കില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Kerala High Court
Kerala High Court
advertisement

പൊലീസുകാര്‍ക്ക് പെരുമാറ്റച്ചട്ടം നിശ്ചയിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയാൽ മാത്രം മതിയാവില്ലെന്നും ഉത്തരവ് ഓരോ ഉദ്യോസ്ഥനും അനുസരിക്കുകയും വേണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.

Also Read-കാർ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് അഞ്ഞൂറു രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്

പൊതുജനങ്ങളോട് ഇടപഴകുന്നത് സംബന്ധിച്ച് പൊലീസ് മേധാവിയിൽ നിന്നും മാര്‍ഗനിര്‍ദേശം ഇറങ്ങിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റുമുണ്ടാകുന്ന നിലയുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Also Read'ഉന്നത വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനുള്ള നീക്കം'; ഗവർണർക്കെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ്

advertisement

പൊലീസുകാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. നിലവിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ അതൃപ്തി രേഖപ്പെടുത്തിയാണ് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പൊലീസുകാരുടെ മോശം പെരുമാറ്റത്തില്‍ നടപടിയെടുക്കാത്തെ മേലുദ്യോഗസ്ഥരും ഉത്തരവാദികളാകും'; ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories