കാർ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് അഞ്ഞൂറു രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇരുചക്ര വാഹനമില്ലാത്ത സജീവിനാണ് ട്രാഫിക് പൊലീസ് നോട്ടീസ് ലഭിച്ചത്.
കൊല്ലം: കാർ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് അഞ്ഞൂറു രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്. കൊല്ലം ചടയമംഗലം കുരിയോട് സ്വദേശി സജീവ് കുമാറിനാണ് ട്രാഫിക് പൊലീസിന്റെ നോട്ടീസ്. ഇരുചക്ര വാഹനമില്ലാത്ത സജീവിനാണ് ട്രാഫിക് പൊലീസ് നോട്ടീസ് ലഭിച്ചത്.
കഴിഞ്ഞ മേയ് രണ്ടിന് കടയ്ക്കൽ കിളിമാനൂര്‍ പാതയിൽ കാറിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് വെച്ചില്ലെന്നാണ് നോട്ടീസിൽ പറയുന്നത്. കഴിഞ്ഞ 24നാണ് ട്രാഫിക് പൊലീസിൽ നിന്ന് ഫോണില്‍ നിന്ന് സന്ദേശം ലഭിച്ചത്. പിഴ തുകയായി അഞ്ഞൂറു രൂപ അടയ്ക്കണമെന്നാണ് നോട്ടീസിലുള്ളത്.
എന്നാൽ നിയമലംഘനത്തിന് പിഴ ചുമത്തിയതിയുണ്ടായ സാങ്കേതിക പ്രശ്നമായിരിക്കാമെന്നാണ് പൊലീസ് സംഭവത്തിൽ നൽകുന്ന വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2022 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാർ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് അഞ്ഞൂറു രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്