TRENDING:

പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം 6 വോട്ടിന് വിജയിച്ചതായി കണക്കാക്കാമെന്ന് ഹൈക്കോടതി

Last Updated:

സാധുവായ വോട്ടുകള്‍ മുഴുവന്‍ എല്‍ഡിഎഫിനാണ് എന്ന് കണക്കാക്കിയാല്‍ പോലും ആറ് വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും ഈ സാഹചര്യത്തില്‍ മാറ്റിവെച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ആറ് വോട്ടുകള്‍ക്കെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. എല്‍ഡിഎഫ് തര്‍ക്കമുന്നയിച്ച 348 വോട്ടുകളില്‍ സാധുവായത് 32 എണ്ണം മാത്രമാണെന്നും കോടതി പറഞ്ഞു. നജീബ് കാന്തപുരത്തിനെതിരായ എല്‍ഡിഎഫ് ഹരജി തള്ളിയ ഹൈക്കോടതി വിധിയിലാണ് നിരീക്ഷണം.
advertisement

സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം വിജയിച്ചത്. 38 വോട്ടിനായിരുന്നു നജീബിന്റെ വിജയം. തുടർന്ന് എണ്ണാതെ മാറ്റിവെച്ച സ്‌പെഷ്യല്‍ തപാല്‍ വോട്ട് എണ്ണണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പോസ്റ്റല്‍വോട്ട് എണ്ണിയാല്‍ 300 വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും പോസ്റ്റല്‍വോട്ട് നിയമപ്രകാരം സാക്ഷ്യപ്പെടുത്താത്തത് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും ഹരജിക്കാരന്‍ വാദിച്ചു. തുടര്‍ന്ന് ഈ തപാല്‍ വോട്ടുകള്‍ ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിക്കുകയായിരുന്നു. 348 വോട്ടുകളില്‍ 32 എണ്ണം മാത്രമാണ് സാധുവായത്.

advertisement

എന്നാല്‍ വോട്ടുകള്‍ നിയമപ്രകാരം സാക്ഷ്യപ്പെടുത്താത്തതിനാല്‍ മാറ്റിവെച്ചതില്‍ തെറ്റില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹരജി തള്ളിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റ വിജയം ഹൈക്കോടതി നേരത്തെ തന്നെ ശരിവെച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സാധുവായ വോട്ടുകള്‍ മുഴുവന്‍ എല്‍ഡിഎഫിനാണ് എന്ന് കണക്കാക്കിയാല്‍ പോലും ആറ് വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും ഈ സാഹചര്യത്തില്‍ മാറ്റിവെച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി പ്രസ്താവിച്ചു. 2021ല്‍ നിയമസഭാ ഫലം വന്നപ്പോള്‍ അന്ന് 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചിരുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം 6 വോട്ടിന് വിജയിച്ചതായി കണക്കാക്കാമെന്ന് ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories