TRENDING:

വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Last Updated:

മാതാപിതാക്കൾ നേരിട്ട് വിചാരണക്കോടതിയിൽ ഹാജരാകുന്നതിലും കോടതി ഇളവ് നൽകിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദേശം. മാതാപിതാക്കൾ നേരിട്ട് വിചാരണക്കോടതിയിൽ ഹാജരാകുന്നതിലും കോടതി ഇളവ് നൽകിയിട്ടുണ്ട്.
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
advertisement

തങ്ങളെ പ്രതിചേർത്ത സിബിഐ നടപടി റദ്ദാക്കണമെന്നും കേസിൽ തുടരന്വേഷണം നടത്തണമെന്നുമാണ് പെൺകുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം. കുട്ടികളുടേത് ആത്മഹത്യയല്ല,​ കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകൾ സി‌ബിഐ മുഖവിലയ്ക്കെടുത്തില്ല എന്നുമാണ് ഹർജിയിലെ പ്രധാന വാദം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ മാതാപിതാക്കൾ കൂട്ടുനിന്നെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ലൈംഗിക പീഡനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് വാളയാർ പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നാണ് സിബിഐയുടെ വാദം.

പെൺകുട്ടികളുടെ മാതാപിതാക്കളോട് ഈ മാസം 25ന് ഹാജരാകണമെന്ന് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. കേസിൽ ഇവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സി ബി ഐ രജിസ്റ്റർ ചെയ്ത ഒമ്പത് കേസുകളിൽ ആറിലും മാതാപിതാക്കളെ പ്രതി ചേർത്തിട്ടുണ്ട്. പീഡനത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കൾ മൗനം പാലിച്ചുവെന്നും യഥാസമയം പൊലീസിൽ വിവരമറിയിച്ചിരുന്നില്ലെന്നും കുറ്റപത്രത്തിലുണ്ട്. മാതാപിതാക്കളെ സാക്ഷികളാക്കിയായിരുന്നു ഇതിനുമുമ്പ്‌ റിപ്പോർട്ട് നൽകിയത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Open in App
Home
Video
Impact Shorts
Web Stories