TRENDING:

'അമ്മയുടെ വിവാഹേതരബന്ധം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുണ്ടാക്കുന്നു'; മക്കൾ മനുഷ്യാവകാശ കമ്മീഷനിൽ

Last Updated:

പരാതിക്കാരായ കുട്ടികൾക്ക് അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ ഭാവിയിൽ ദേഹോപദ്രവമോ മറ്റ് ഭീഷണിയോ ഉണ്ടായാൽ മീനങ്ങാടി പോലീസ് എസ്എച്ച്ഒയെ സമീപിക്കാമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗമായ കെ ബൈജുനാഥ് പരാതിക്കാരായ കുട്ടികളോട് നിർദേശിച്ചു

advertisement
അമ്മയുടെ വിവാഹേതരബന്ധം കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന മക്കളുടെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. വയനാട് മീനങ്ങാടി പോലീസ് എസ്എച്ച്ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പരാതിക്കാരായ കുട്ടികൾക്ക് അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ ഭാവിയിൽ ദേഹോപദ്രവമോ മറ്റ് ഭീഷണിയോ ഉണ്ടായാൽ മീനങ്ങാടി പോലീസ് എസ്എച്ച്ഒയെ സമീപിക്കാമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗമായ കെ ബൈജുനാഥ് പരാതിക്കാരായ കുട്ടികളോട് നിർദേശിച്ചു. കുടുംബത്തിനുള്ളിലെ തർക്കവിഷയങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് കമ്മീഷന് നിയമപരമായ പരിമിതികളുണ്ടെന്നും ഉത്തരവിൽ പറയുന്നു.

കുട്ടികളുടെ അമ്മയ്ക്ക് താക്കീത് നൽകിയതായും മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നം കുടുംബ കോടതിയിലൂടെ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും എസ്എച്ച്ഒ മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Human Rights Commission has intervened in a complaint filed by children stating that they are experiencing physical and mental hardships due to their mother's extramarital relationship. The Commission has directed the Meenangadi Police SHO (Station House Officer) in Wayanad to take immediate and lawful action regarding the matter. Commission Judicial Member K. Baijunath instructed the complainants that they may approach the Meenangadi SHO if they face any physical assault or other threats from their mother or her friend in the future.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അമ്മയുടെ വിവാഹേതരബന്ധം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുണ്ടാക്കുന്നു'; മക്കൾ മനുഷ്യാവകാശ കമ്മീഷനിൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories