പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിലും യു.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. ഇവിടെ എൽ.ഡി.എഫ് ആണ് വിജയിച്ചത്. അതേസമയം ചെന്നിത്തല പഞ്ചായത്തിൽ യു.ഡി.എഫ് ആണ് മുന്നിൽ.
Also Read പാലക്കാടിന് പിന്നാലെ പന്തളം നഗരസഭയും ബിജെപി പിടിച്ചെടുത്തു
പാലക്കാടിന് പിന്നാലെ സംസ്ഥാനത്തെ രണ്ടാമത്തെ നഗരസഭയിലും ബിജെപി ഭരണം. പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയത്. പന്തളത്തെ 33 വാർഡുകളിൽ 17 ഇടത്ത് ബിജെപി മുന്നിലെത്തി. ഏഴിടത്ത് എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു.
advertisement
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഏറ്റവും വലിയ പ്രതിഷേധം ഉയർന്ന സ്ഥലങ്ങളിലൊന്നാണ് പന്തളം. നാമജപ പ്രതിഷേധത്തിന്റെ തുടക്കവും പന്തളത്ത് നിന്നായിരുന്നു.2015ലെ തെരഞ്ഞെടുപ്പിൽ ഏഴിടത്ത് മാത്രമായിരുന്നു എൻഡിഎ വിജയിച്ചത്.
ബിജെപി നേരത്തെ അധികാരത്തിലിരുന്ന പാലക്കാട് ഇത്തവണയും അധികാരം നിലനിർത്തി. ഷൊർണൂരിൽ എട്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കേരള കോൺഗ്രസ് തട്ടകമായ പാലാ മുത്തോലി പഞ്ചായത്തിലെ 13ൽ ആറ് വാർഡുകളിൽ ബിജെപി വിജയിച്ചു. അതേസമയം, തൃശൂർ കോർപറേഷനിൽ മേയർ സ്ഥാനാർത്ഥി അഡ്വ.ബി ഗോപാലകൃഷ്ണൻ 241 വോട്ടിന് തോറ്റത് ബിജെപിക്ക് തിരിച്ചടിയായി.