Kerala Local Body Election 2020 Result| പാലക്കാടിന് പിന്നാലെ പന്തളം നഗരസഭയും ബിജെപി പിടിച്ചെടുത്തു

Last Updated:

23 വാർഡുകളിൽ 13 ഇടത്ത് ബിജെപി വിജയിച്ചു.

അടൂർ: പാലക്കാടിന് പിന്നാലെ സംസ്ഥാനത്തെ രണ്ടാമത്തെ നഗരസഭയിലും ബിജെപി ഭരണം. പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയത്. പന്തളത്തെ 33 വാർഡുകളിൽ 17 ഇടത്ത് ബിജെപി മുന്നിലെത്തി. ഏഴിടത്ത് എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഏറ്റവും വലിയ പ്രതിഷേധം ഉയർന്ന സ്ഥലങ്ങളിലൊന്നാണ് പന്തളം. നാമജപ പ്രതിഷേധത്തിന്റെ തുടക്കവും പന്തളത്ത് നിന്നായിരുന്നു.2015ലെ തെരഞ്ഞെടുപ്പിൽ ഏഴിടത്ത് മാത്രമായിരുന്നു എൻഡിഎ വിജയിച്ചത്.
ബിജെപി നേരത്തെ അധികാരത്തിലിരുന്ന പാലക്കാട് ഇത്തവണയും അധികാരം നിലനിർത്തി. ഷൊർണൂരിൽ എട്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കേരള കോൺഗ്രസ് തട്ടകമായ പാലാ മുത്തോലി പഞ്ചായത്തിലെ 13ൽ ആറ് വാർഡുകളിൽ ബിജെപി വിജയിച്ചു. അതേസമയം, തൃശൂർ കോർപറേഷനിൽ മേയർ സ്ഥാനാർത്ഥി അഡ്വ.ബി ഗോപാലകൃഷ്ണൻ 241 വോട്ടിന് തോറ്റത് ബിജെപിക്ക് തിരിച്ചടിയായി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election 2020 Result| പാലക്കാടിന് പിന്നാലെ പന്തളം നഗരസഭയും ബിജെപി പിടിച്ചെടുത്തു
Next Article
advertisement
'ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല': ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
'ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല': ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
  • ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം നിര്‍ത്തിവെച്ചു.

  • Respifresh TR, 60ml syrup, Batch. No. R01GL2523 ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍.

  • അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി.

View All
advertisement