TRENDING:

Local Body Elections | തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യ ആഴ്ച; ഏഴ് ജില്ലകൾ വീതം രണ്ട് ഘട്ടമായി

Last Updated:

കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിൽ പ്രചാരണ രീതികളിലും സമഗ്രമായ മാറ്റമുണ്ടാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:∙ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി ഡിസംബർ ആദ്യവാരം നടക്കും. ഓരോ ഘട്ടത്തിലും ഏഴ് വീതം ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 11ന് മുമ്പ് പുതിയ ഭരണസമിതികൾ അധികാരമേൽക്കും വിധമാണ്  തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ ആലോചിക്കുന്നത്. നിലവിലെ ഭരണ സമിതികളുടെ കാലാവധി  നവംബർ 11ന് അവസാനിക്കും അന്നുമുതൽ മുതൽ ഒരു മാസത്തേക്ക് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ ഭരണമായിരിക്കും.
advertisement

Also Read-'മന്ത്രി കടകംപള്ളി സുരേന്ദ്രൻ മകൻ്റെ ജോലിക്കാര്യത്തിനായി UAE കോൺസുലേറ്റിൽ എത്തി': സരിത്; 'മന്ത്രി ജലീൽ വിളിച്ചത് സഹായം തേടി': സ്വപ്ന

സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്കും ഈ തെരഞ്ഞെടുപ്പ് പരീക്ഷണഘട്ടം ആയിരിക്കും. പുതിയ കൂട്ടുകെട്ടുകളും ഇതുവരെ പരിചിതമല്ലാത്ത പ്രചരണ രീതികളും രാഷ്ട്രീയ പാർട്ടികൾക്ക് പരീക്ഷണമായി മാറും. നവംബർ ആദ്യ ആഴ്ചയിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. അതോടെ സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടവും നിലവിൽ വരും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിൽ പ്രചാരണ രീതികളിലും സമഗ്രമായ മാറ്റമുണ്ടാകും.

advertisement

Also Read-Life Mission | കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി

രാവിലെ ഏഴു  മുതൽ അഞ്ചു മണിവരെയായിരുന്ന വോട്ടിങ് ഒരു മണിക്കൂർ നീട്ടും. പ്രചരണത്തിനു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പൊതുസമ്മേളനങ്ങളിൽ ആളുകൾക്ക് നിയന്ത്രണം ഉണ്ടാകും. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിനായിരിക്കും മുൻതൂക്കം. വീടുകൾ കയറിയിറങ്ങിയുള്ള വോട്ടുപിടിത്തത്തിനു നിയന്ത്രണമുണ്ടാകും.

Also Read-ഉദ്ഘാടനം പ്രമാണിച്ച് ഒരു പ്ലേറ്റ് ബിരിയാണി പത്ത് രൂപ; ആളുകൾ കൂടിയതോടെ കടയുടമ പൊലീസ് കസ്റ്റഡിയിലായി

advertisement

തെരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കുന്ന ഒന്നരലക്ഷം  ജീവനക്കാർക്ക് മാസ്കും കൈയുറകളും നൽകും. ശാരീരിക അകലം പാലിച്ചായിരിക്കും ബൂത്തിലെ ക്രമീകരണങ്ങള്‍. എല്ലാ ബൂത്തിലും സാനിറ്റൈസർ ഉണ്ടായിരിക്കും. 75 വയസു കഴിഞ്ഞവർക്കു പോസ്റ്റൽ വോട്ടു ചെയ്യാം. ഇതിന് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും.

രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇപ്പോൾ പ്രചരണം  പൊടിപൊടിക്കുന്നത്. സ്ഥാനാർഥി നിർണയ ചർച്ചകളിലേക്കും മുന്നണികൾ കടന്നിട്ടുണ്ട്

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections | തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യ ആഴ്ച; ഏഴ് ജില്ലകൾ വീതം രണ്ട് ഘട്ടമായി
Open in App
Home
Video
Impact Shorts
Web Stories