ഉദ്ഘാടനം പ്രമാണിച്ച് ഒരു പ്ലേറ്റ് ബിരിയാണി പത്ത് രൂപ; ആളുകൾ കൂടിയതോടെ കടയുടമ പൊലീസ് കസ്റ്റഡിയിലായി

സാമൂഹിക അകലം, മാസ്ക് ധരിക്കൽ തുടങ്ങി കോവിഡ് പ്രതിരോധ സുരക്ഷ നിർദേശങ്ങൾ പോലും പാലിക്കാതെയായിരുന്നു ആളുകൾ ഒത്തു കൂടിയത്.

News18 Malayalam | news18-malayalam
Updated: October 20, 2020, 12:23 PM IST
ഉദ്ഘാടനം പ്രമാണിച്ച് ഒരു പ്ലേറ്റ് ബിരിയാണി പത്ത് രൂപ; ആളുകൾ കൂടിയതോടെ കടയുടമ പൊലീസ് കസ്റ്റഡിയിലായി
പ്രതീകാത്മ ചിത്രം
  • Share this:
ചെന്നൈ: കച്ചവടം കൂട്ടാനുള്ള തന്ത്രം കടയുടമയെ എത്തിച്ചത് പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട് വിരുധുനഗർ സ്വദേശിയായ സാഹിർ ഹുസൈൻ എന്ന 29കാരനാണ് ഭക്ഷണശാല ആരംഭിച്ച ദിവസം തന്നെ പൊലീസിന്‍റെ പിടിയിലായത്. പകർച്ചാവ്യാധി നിയമം, ദുരന്തനിവാരണ നിയമം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി.

Also Read-Vijay Sethupathi 800 | സിനിമാ വിവാദം: വിജയ് സേതുപതിയുടെ മകൾക്കതിരെ ബലാത്സംഗ ഭീഷണി

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അരുപ്പുകോട്ടൈ മേഖലയില്‍ സാക്കിർ ഹുസൈൻ ഒരു ബിരിയാണി ഷോപ്പ് തുറന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു പ്ലേറ്റ് ബിരിയാണി പത്ത് രൂപയ്ക്ക് നൽകുമെന്ന് പരസ്യവും ചെയ്തിരുന്നു. രാവിലെ പതിനൊന്ന് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വെറും രണ്ട് മണിക്കൂർ മാത്രമാകും ഈ ഓഫറെന്നും വ്യക്തമാക്കിയിരുന്നു. പരസ്യം കണ്ട ആളുകൾ രാവിലെ പതിനൊന്ന് മണിയോടെ തന്നെ കടയ്ക്ക് മുന്നില്‍ തടിച്ചു കൂടാൻ തുടങ്ങി. സാമൂഹിക അകലം, മാസ്ക് ധരിക്കൽ തുടങ്ങി കോവിഡ് പ്രതിരോധ സുരക്ഷ നിർദേശങ്ങൾ പോലും പാലിക്കാതെയായിരുന്നു ആളുകൾ ഒത്തു കൂടിയത്.

Also Read-ജോലിക്ക് നിന്ന് വീട്ടിലെ ഒന്നരക്കോടിയോളം രൂപയുടെ ആഭരണം മോഷ്ടിച്ച് ട്രെയിനിൽ കടന്ന് യുവാവ്; ഫ്ലെറ്റിലെത്തി പിടികൂടി പൊലീസ്

ആളുകളുടെ നിര റോഡിലേക്ക് കൂടി വ്യാപിച്ചതോടെ ട്രാഫിക് ബ്ലോക്കും ഉണ്ടായി. ഇതോടെയാണ് പൊലീസ് ഇടപെട്ടത്. പരസ്യത്തിന് വലിയ സ്വീകരണം തന്നെ ലഭിക്കുമെന്ന ഉറപ്പിൽ 2500 ബിരിയാണി പാക്കറ്റുകളാണ് കടയിൽ തയ്യാറാക്കിയത്. ഇതിൽ 500 എണ്ണം വിറ്റു കഴിഞ്ഞപ്പോഴേക്കും പൊലീസെത്തി കൂട്ടം കൂടി നിന്ന ആളുകളെ ഒഴിവാക്കി. സാഹിറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.കടയിൽ അധികം വന്ന ബിരിയാണി പാക്കറ്റുകൾ ഭക്ഷണത്തിന് വകയില്ലാത്ത പാവങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിതരണം ചെയ്യുന്നതിനായി പൊലീസ് തന്നെ മുന്‍കയ്യെടുക്കുകയും ചെയ്തു. പകർച്ചാവ്യാധി നിയന്ത്രണ നിയമം, ദുരന്ത നിവാരണ നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി സാഹിറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പകർച്ചാവ്യാധിയുടെ ഈ ഘട്ടത്തിൽ ഇത്തരം പരിപാടികളുമായെത്തരുതെന്ന മുന്നറിയിപ്പ് കൂടി നൽകിയാണ് ജാമ്യം അനുവദിച്ചത്.
Published by: Asha Sulfiker
First published: October 20, 2020, 12:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading