കോളേജിൽ ശ്രദ്ധ എന്ന കുട്ടി മരിക്കാൻ ഇടയായ സാഹചര്യം അന്വേഷിക്കേണ്ടത് സർക്കാരും പൊലീസുമാണ്. കോളേജിൽ കുട്ടികൾ നടത്തിയ സമരത്തെ വർഗീയവത്ക്കരിച്ച് മുസ്ലിം സമുദായത്തെ ആക്രമിച്ച് തലയൂരാൻ ശ്രമിക്കുന്നത് അപലപനീയമാണ്.
Also Read- അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങവേ യുകെജി വിദ്യാർത്ഥി കാറിടിച്ചു മരിച്ചു
advertisement
കോളേജിൽ മതപരമായ വിവേചനം നിലനിൽക്കുന്നുണ്ടെന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ആരോപിച്ചു. മുമ്പ് പഠിച്ചകുട്ടികൾക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കും ഇത് അനുഭവപ്പെടുന്നുണ്ടെന്നും അവർ ആരോപിച്ചു. കത്തോലിക്ക സഭയുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് മറയിടാനും രക്ഷപ്പെടാനുമുള്ള മാർഗമായി മുസ്ലിം സമുദായത്തെ ഉപയോഗിക്കരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
June 13, 2023 7:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമൽജ്യോതിയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: മുസ്ലിം സമുദായത്തിനെതിരായ വർഗീയപ്രചാരണം അപലപനീയമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ