അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങവേ യുകെജി വിദ്യാർത്ഥി കാറിടിച്ചു മരിച്ചു

Last Updated:

റോഡിനു മറുവശത്തേക്ക് കടക്കുന്നതിനിടെ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

ഹെവൻ രാജേഷ്
ഹെവൻ രാജേഷ്
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്കൂൾ വിട്ട് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുകെജി വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. ആനക്കല്ല് ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥി ഹെവൻ രാജേഷ് (4) ആണ് മരിച്ചത്. ആനക്കല്ല് പുരയിടം രാജേഷ് – ജയമോൾ ദമ്പതികളുടെ മകനാണ്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.
സ്കൂൾ വിട്ട് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുന്ന വഴി കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് തടിമില്ലിന് സമീപമാണ് അപകടമുണ്ടായത്. റോഡിനു മറുവശത്തേക്ക് കടക്കുന്നതിനിടെ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഹെവനെ ഇടിച്ചു തെറിപ്പിച്ചത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
advertisement
 സഹോദരി: ഹന്ന. സംസ്കാരം ഇന്ന് 3ന് പൊടിമറ്റം സെന്റ് ജോസഫ്സ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങവേ യുകെജി വിദ്യാർത്ഥി കാറിടിച്ചു മരിച്ചു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement