TRENDING:

മലപ്പുറത്തിന് ഫണ്ട് കുറവ്; ജില്ലാ പുന:ക്രമീകരണത്തിന് മുഖ്യധാരാ പാർട്ടികൾ തയ്യാറാകണം:കേരള മുസ്‌ലിം ജമാഅത്ത്

Last Updated:

50 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലക്ക് ആനുപാതികമായ പദ്ധതികളും ഫണ്ടും ലഭ്യമാകുന്നില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത്

advertisement
മലപ്പുറം: ജില്ലാ പുന:ക്രമീകരണത്തിന് മുഖ്യധാരാ പാർട്ടികളും ഭരണകൂടവും തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംലടിപ്പിച്ച ടേബിൾ ടോക്ക് ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസന ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതികമായാണ് വിതരണം ചെയ്യപ്പെടേണ്ടത്. 50 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലക്ക് ആനുപാതികമായ പദ്ധതികളും ഫണ്ടും ലഭ്യമാകുന്നില്ല. പ്രത്യേകിച്ചും ആരോഗ്യ വിദ്യാഭ്യാസ വ്യാവസായിക വളർച്ചയിൽ അര നൂറ്റാണ്ട് പിന്നിട്ടിട്ടും ജില്ല ഇപ്പോഴും ഏറെ പിന്നാക്കമാണ്. ജില്ലാ പുന:ക്രമീകരണത്തിലൂടെ ഈ വളർച്ചാ മുരടിപ്പ് അവസാനിപ്പിക്കാൻ മുഖ്യധാര പാർട്ടികളും ഭരണകൂടവും തയ്യാറാകണമെന്നും ടേബിൾ ടോക്ക് ആവശ്യപ്പെട്ടു.
കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി സംലടിപ്പിച്ച ടേബിൾ ടോക്ക്
കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി സംലടിപ്പിച്ച ടേബിൾ ടോക്ക്
advertisement

വാദി സലാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് സയ്യിദ് കെ.കെ.എസ് തങ്ങൾ ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ അധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്‌ലിയാർ ആമുഖാവതരണം നടത്തി. വിവിധ രാഷ്ട്രിയ സാംസ്ക്കാരിക മാധ്യമ പ്രതിനിധികളായ അഡ്വ.പി.എ. പൗരൻ, പി.ഷബീർ, നൗഷാദ് മണ്ണിശ്ശേരി, കെ.പി. ഒ. റഹ്മത്തുല്ല, അഡ്വ. വി. എസ് ജോയ്, താജുദ്ധിൻ, അബ്ദുൽ വഹാബ്, മുജീബ് പുള്ളിച്ചോല, എന്നിവർ സംസാരിച്ചു. കെ.പി. ജമാൽ കരുളായി സ്വാഗതവും ശുഐബ് ആനക്കയം നന്ദിയും പറഞ്ഞു. ജില്ല സെക്രട്ടറി എ.പി. ബശീർ ചെല്ലക്കൊടി മോഡറേറ്ററായി. ഇബ്രാഹിം ബാഖവി മേൽമുറി, സി.കെ. യു. മൗലവി, പി.കെ.എം.സഖാഫി ഇരിങ്ങല്ലൂർ, കെ.ടി. ത്വാഹിർ സഖാഫി, കുഞ്ഞു കുണ്ടിലങ്ങാടി, വാരിയത്ത് മുഹമ്മദലി നേതൃത്വം നൽകി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്തിന് ഫണ്ട് കുറവ്; ജില്ലാ പുന:ക്രമീകരണത്തിന് മുഖ്യധാരാ പാർട്ടികൾ തയ്യാറാകണം:കേരള മുസ്‌ലിം ജമാഅത്ത്
Advertisement
Open in App
Home
Video
Impact Shorts
Web Stories