കമ്പനികളുടെ ഡാർക്ക് സ്റ്റോറുകൾക്കും പ്ലാറ്റ്‌ഫോം ഓപ്പറേറ്റർമാർക്കുമാണ് നോട്ടീസ് നൽകിയത്. 15 ദിവസത്തിനുള്ളിൽ റോഡ് സുരക്ഷാ നിയമങ്ങൾക്ക് അനുസൃതമായി ആഭ്യന്തര നയങ്ങളിൽ മാറ്റം വരുത്തണമെന്നാണ് എംവിഡി നിർദേശിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും എം വി ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിവേഗ ഡെലിവറി ഭീഷണി
ഏഴ് മിനിറ്റോ 20 മിനിറ്റോ കൊണ്ട് സാധനങ്ങൾ എത്തിക്കുമെന്ന കമ്പനികളുടെ വാഗ്ദാനം റോഡുകളിൽ അപകടകരമായ ഡ്രൈവിംഗിന് കാരണമാകുന്നുവെന്ന് എം വി ഡി ചൂണ്ടിക്കാട്ടുന്നു. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, ഹെൽമറ്റ് ധരിക്കാതിരിക്കൽ, വൺവേ ട്രാഫിക്കറ്റ് പാലിക്കാതിരിക്കൽ, നടപ്പാതകളിലൂടെയുള്ള ഡ്രൈവിംഗ് എന്നിവ ഡെലിവറി പങ്കാളികൾക്കിടയിൽ പതിവാണെന്ന് അധികൃതർ കണ്ടെത്തി. അപകടഭീതി കാരണം മറ്റ് റോഡ് യാത്രക്കാർ പലപ്പോഴും ഈ ഡെലിവറി വാഹനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പോകേണ്ടി വരുന്ന അവസ്ഥയാണുള്ളത്.
advertisement
ഇതും വായിക്കുക: Sadak Suraksha Abhiyan: സ്വകാര്യ ബസുകളുടെ അമിതവേഗത ഇനി വാട്‌സ്ആപ്പ് വഴി അറിയിക്കാം; പരാതിപ്പെടേണ്ടത് എങ്ങനെയെന്ന് അറിയാം
അമിത സമ്മർദം
വരുമാനം വർധിപ്പിക്കുന്നതിനായി ഓർഡറുകൾ വേഗത്തിൽ പൂർത്തിയാക്കാൻ ഡെലിവറി തൊഴിലാളികൾ വലിയ സമ്മർദത്തിലാണെന്ന് മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നിശ്ചയിക്കുന്ന അപ്രായോഗികമായ സമയപരിധികളും വിപണി പിടിക്കാനുള്ള അവരുടെ തന്ത്രങ്ങളും റോഡ് സുരക്ഷയെ സാരമായി ബാധിക്കുന്നു.
സുരക്ഷ പരമപ്രധാനം
വാണിജ്യപരമായ മത്സരത്തിന് വേണ്ടി പൊതുജനങ്ങളുടെ സുരക്ഷ ബലികൊടുക്കാൻ കഴിയില്ലെന്ന് എംവിഡി വ്യക്തമാക്കി. അപകടങ്ങൾ തടയുന്നതിനും ജീവൻ സംരക്ഷിക്കുന്നതിനുമായി ഉത്തരവാദിത്തമുള്ള ബിസിനസ് രീതികൾ പിന്തുടരാനും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാനും ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ തയാറാകണമെന്ന് നിർദേശത്തിൽ പറയുന്നു.
Summary: The Kerala Motor Vehicles Department (MVD) has issued a formal notice to major quick-commerce platforms—including Blinkit, Swiggy, Zepto, and Bigbasket—demanding an immediate overhaul of their delivery policies to prioritize road safety. The companies and their "dark store" operators have been given 15 days to align their internal delivery protocols with traffic safety regulations. Failure to comply will lead to further legal action. The MVD identified aggressive marketing promises of ultra-fast deliveries (7 to 20 minutes) as a primary cause for reckless driving behavior. These unrealistic deadlines force riders into dangerous maneuvers to meet targets.
