വെള്ളിയാഴ്ച രാവിലെ സ്റ്റേഷനില്‍ എത്തിച്ച യുവാവിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. തുടർന്ന് കോടതി നിര്‍ദേശ പ്രകാരം ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
ജോലി ലഭിച്ചത് 2010 ല്‍
2010 ഡിസംബര്‍ മാസത്തിലാണ് ജോസിന് കേരള പൊലീസില്‍ ജോലി ലഭിച്ചത്. കണ്ണൂര്‍ മങ്ങാട്ട് പറമ്പിലെ പൊലീസ് ട്രെയിനിംഗ് ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ക്യാമ്പില്‍ എത്തിയ ജോസ് പേടി കാരണം ഒരാഴ്ചത്തെ അവധി എടുത്ത് മുങ്ങുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും അന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ജോലിയോട് താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് നാടുവിട്ടു പോകുവാന്‍ കാരണമായി ജോസ് പോലീസിനോട് പറഞ്ഞത്
advertisement
ട്രെയിനിംഗിന്‍റെ ബുദ്ധിമുട്ട് ഓര്‍ത്ത് നാടുവിടുകയായിരുന്നുവെന്നും ജോലിക്ക് പോകാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും യുവാവ് പറഞ്ഞു. നാടുവിട്ട ശേഷം പിന്നീട് വീട്ടുകാരുമായി ബന്ധപ്പെടാതിരുന്നത് തിരികെ വന്നാല്‍ വീണ്ടും പൊലീസ് ട്രെയിനിങ്ങിനു പോകേണ്ടി വരുമെന്ന ഭയം കൊണ്ടാണെന്ന് ജോസ് പറയുന്നു.
നാടുവിട്ട് പലയിടത്തും കറങ്ങി നടന്നു
ട്രെയിനിംഗിന് പങ്കെടുക്കാതെ അവധിയെടുത്ത ജോസ് വര്‍ഗീസ് നാടുവിടുയായിരുന്നു. 2011 ജൂണ്‍ മാസം അഞ്ചിന് മുംബൈക്ക് പോകുന്നു എന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ യുവാവ് നേരെ പോയത് ബംഗളൂരുവിലേക്കാണ്. അവിടെ മൂന്ന് വര്‍ഷത്തോളം അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തു. പിന്നീട് അവിടെ നിന്നും മൈസൂരിലേക്ക് പോയി. അവിടെ രണ്ട് വര്‍ഷത്തോളം ഹോട്ടല്‍ ജോലി ചെയ്തു. ഇവിടെ നിന്നും നേരെ കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ എത്തി. ഇവിടെയും ഹോട്ടല്‍ ജോലി ചെയ്യുകയായിരുന്നു.
നാടുവിട്ടു പോയശേഷം വീട്ടുകാരുമായോ നാട്ടുകാരുമായോ ബന്ധ പെട്ടിരുന്നില്ലെന്നും ഫോണ്‍ ഉപയോഗിക്കാറില്ല എന്നും ജോസ് പറയുന്നു.
പൊലീസ് അന്വേഷണം നടത്തിയത് സഹോദരന്റെ പരാതിയില്‍
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജോസ് വീട്ടുകാരുമായി ബന്ധപ്പെട്ടില്ല. പിന്നീട് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് 2016 ല്‍ സഹോദരന്‍ ജോര്‍ജ് വര്‍ഗീസ് വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജോസ് വര്‍ഗീസിനെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിരുന്നു. പലസ്ഥലങ്ങളിലായി വെള്ളരിക്കുണ്ട് പൊലീസ് ജോസ് വര്‍ഗീസിനെ കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ ഒരു ഹോട്ടലില്‍ ഒരാള്‍ ജോലി ചെയ്യുന്നതായി രഹസ്യ വിവരം പൊലീസിന് ലഭിച്ചത്. വ്യാഴാഴ്ച പോലീസ് കോഴിക്കോട് എത്തി ജോസ് വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുക്കുക്കുകയായിരുന്നു.