'സ്ത്രീകളുടെ ജോലി വീട്ടുഭരണം; അവർ പുറത്തിറങ്ങി ജോലി ചെയ്ത് തുടങ്ങിയതോടെ 'മീ ടു'പ്രശ്നങ്ങളും ഉയര്‍ന്നു'; വിവാദം ഉയർത്തി മുകേഷ് ഖന്ന

Last Updated:

ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നതിന് ഉത്തരവാദികൾ സ്ത്രീകൾ തന്നെയാണ് കാരണം എന്ന തരത്തിൽ ഇയാൾ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്കടിസ്ഥാനം.

സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഭിനേതാവ് മുകേഷ് ഖന്നയ്ക്കെതിരെ സോഷ്യല്‍ മീഡിയയിൽ പ്രതിഷേധം. 'മീ ടു'മൂവ്മെന്‍റുമായി ബന്ധപ്പെട്ട് താരം നടത്തിയ ചില പ്രസ്താവനയ്ക്കെതിരെ കടുത്ത ഭാഷയിലാണ് ആളുകൾ പ്രതികരിക്കുന്നത്. ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നതിന് ഉത്തരവാദികൾ സ്ത്രീകൾ തന്നെയാണ് കാരണം എന്ന തരത്തിൽ ഇയാൾ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്കടിസ്ഥാനം. ശക്തിമാൻ, ബി.ആർ.ചോപ്രയുടെ മഹാഭാരതിലെ ഭീഷ്മർ തുടങ്ങിയ റോളുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മുകേഷ് ഖന്ന.
ഫിലിമി ചർച്ചയ്ക്കായി നൽകിയ ഒരു അഭിമുഖത്തിലാണ് മീ ടു മൂവ്മെന്‍റിനെതിരെ ഖന്നയുടെ പ്രസ്താവന. ലോകമെമ്പാടുമുള്ള സ്ത്രീകൾ തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങൾ തുറന്ന് പറഞ്ഞെത്തിയ 'മീ ടൂ' മൂവ്മെന്‍റ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പല പ്രമുഖരുടെയും മുഖം മൂടി അഴിച്ചു വീഴ്ത്തിയ തുറന്നു പറച്ചിലുകള്‍ പ്രശസ്തരെ ജയിലിലും എത്തിച്ചിരുന്നു. എന്നാൽ ഈ മൂവ്മെന്‍റിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമർശം.
advertisement
'സ്ത്രീകളുടെ ജോലി വീട്ടുകാര്യങ്ങൾ നോക്കുക എന്നതാണ്. ഇവർ പുറത്തിറങ്ങി ജോലി ചെയ്യാൻ ആരംഭിച്ചതോടെയാണ് 'മീ ടു' പ്രശ്നങ്ങൾ ഉടലെടുത്ത് തുടങ്ങിയത്. ഇന്ന് സ്ത്രീകൾ പുരുഷന്മാർക്കൊപ്പം തോളോട് തോള്‍ ചേര്‍ന്നു പ്രവർത്തിക്കുന്നു. പുരുഷൻ എന്ത് ചെയ്യുന്നോ അത് ഞാനും ചെയ്യും എന്ന് കരുതി തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പുരുഷൻ പുരുഷനാണ്.. സ്ത്രീ സ്ത്രീയും' എന്ന രീതിയിൽ ആയിരുന്നു വാക്കുകൾ.  ഈ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് മുകേഷിനെതിരെ നെറ്റിസൺസ് രംഗത്തെത്തിയത്. എന്നാൽ ഈ വീഡിയോ എപ്പോൾ ഉള്ളതാണെന്നോ ഇതിന്‍റെ ആധികാരികത സംബന്ധിച്ചോ വ്യക്തതയും വന്നിട്ടില്ല.
advertisement
advertisement
advertisement
കടുത്ത ഭാഷയിലാണ് മുകേഷിനെതിരെ വിമർശനങ്ങൾ ഉയരുന്നത്. ഇയാളുടെ മനസ്ഥിതി ശരിയല്ലെന്നും സ്ത്രീകള്‍ ജോലിക്കായി പുറത്തിറങ്ങിയാൽ അതിനർഥം പുരുഷന്മാർക്ക് അവരെ ലൈംഗികമായി ഉപദ്രവിക്കാം എന്നാണോ? എന്നുമാണ് ചിലർ ചോദിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സ്ത്രീകളുടെ ജോലി വീട്ടുഭരണം; അവർ പുറത്തിറങ്ങി ജോലി ചെയ്ത് തുടങ്ങിയതോടെ 'മീ ടു'പ്രശ്നങ്ങളും ഉയര്‍ന്നു'; വിവാദം ഉയർത്തി മുകേഷ് ഖന്ന
Next Article
advertisement
പ്രതിവർ‌ഷം ഒരു ലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
പ്രതിവർ‌ഷം ഒരു ലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
  • ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു.

  • തിരഞ്ഞടുക്കപ്പെടുന്നവർക്ക് പഠന കാലയളവിൽ പരമാവധി 1 ലക്ഷം രൂപവീതം ലഭിക്കും.

  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31, 2025.

View All
advertisement