Also Read- ആലുവയിലെ അഞ്ചുവയസുകാരിക്ക് യാത്രമൊഴി; കണ്ണീരണിഞ്ഞ് സഹപാഠികളും അധ്യാപകരും, പൊട്ടിക്കരഞ്ഞ് അമ്മമാർ
ആലുവയിൽ അഞ്ചു വയസ്സുകാരിയെ ജീവനോടെ രക്ഷിക്കാനാകാത്തതിൽ മാപ്പ് പറഞ്ഞുള്ള ഫെയ്സ്ബുക്ക് പോസ്റ്റിൽ കേരള പൊലീസിന്റെ വിശദീകരണക്കുറിപ്പാണിത്. കഴിഞ്ഞ ദിവസം ഇട്ട ‘മകളെ മാപ്പ്’ എന്ന പോസ്റ്റിനു താഴെ പൊലീസിനെതിരെ രൂക്ഷമായ വിമർശം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കമന്റിലൂടെ പൊലീസ് വിശദീകരണം നൽകിയത്.
advertisement
കണ്ണീർപൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ് എന്ന ആമുഖത്തോടെയാണ് പൊലീസിന്റെ വിശദീകരണം. വൈകുന്നേരം 7 മണിക്ക് പരാതി ലഭിക്കുന്നതുമുതൽ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരാമവധി വേഗത്തിൽ പ്രതിയെ തിരിച്ചറിയാനായി. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരിലെത്തിക്കാൻ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണ്. കാരണം ഞങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ ഞങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്ന് കമന്റിലെ പോസ്റ്റിൽ പറയുന്നു.
അതേസമയം, കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാഖിനെ റിമാൻഡ് ചെയ്‌തു. അസ്‌ഫാഖിന്റെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് അറിയാൻ അന്വേഷണ സംഘം ബിഹാറിലേക്ക് പോകും. അസ്‌ഫാഖ് തനിയെയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.