ആലുവയിലെ അഞ്ചുവയസുകാരിക്ക് യാത്രമൊഴി; കണ്ണീരണിഞ്ഞ് സഹപാഠികളും അധ്യാപകരും, പൊട്ടിക്കരഞ്ഞ് അമ്മമാർ

Last Updated:

നാട്ടുകാരും സഹപാഠികളും അധ്യാപകരും അടക്കം നിരവധി പേരാണ് കേരളത്തിന്റെ വേദനയായി മാറിയ അഞ്ച് വയസ്സുകാരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്

news18
news18
എറണാകുളം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് കണ്ണീരോടെ വിട നൽകി നാട്. മൃതദേഹം കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. കുട്ടി പഠിച്ച തായ്ക്കാട്ടുകര സ്കൂളിൽ രാവിലെ പൊതുദർശനത്തിനു വെച്ച ശേഷമായിരുന്നു സംസ്കാരം.
നാട്ടുകാരും സഹപാഠികളും അധ്യാപകരും അടക്കം നിരവധി പേരാണ് കേരളത്തിന്റെ വേദനയായി മാറിയ അഞ്ച് വയസ്സുകാരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ദുഃഖം താങ്ങാനാവാതെ അലമുറയിട്ട അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായിരുന്നില്ല. അധ്യാപകരും സഹപാഠികളും മൃതദേഹത്തിനരികെ വിങ്ങി പൊട്ടി.
കൊലപാതകം നടത്തിയത് അസ്ഫാഖ് ആലം തനിച്ചാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 നാണെന്നാണ് പ്രതിയുടെ മൊഴി. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവുണ്ട്. ശരീരത്തിലെ മറ്റു മുറിവുകൾ ബലപ്രയോഗത്തിനിടെ സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്
advertisement
Also Read- ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിന് ഇരയായെന്ന് പൊലീസ്; പോസ്റ്റുമോർട്ടം പൂർത്തിയായി
പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയായി. പെൺകുട്ടി ക്രൂരപീഡനത്തിനിരയായെന്നും കൊല്ലപ്പെട്ടത് പീഡനത്തിനിടെയെന്നും പൊലിസ് പറഞ്ഞു. നേരത്തെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അസ്ഫാഖുമായി പൊലീസ് എത്തിയപ്പോൾ, നാട്ടുകാർ പ്രകോപിതരായി. പ്രതിയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. നേരത്തെ മൊബൈൽ ഫോൺ കേസിൽ പ്രതിയായ അസ്ഫാഖ് സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലുവയിലെ അഞ്ചുവയസുകാരിക്ക് യാത്രമൊഴി; കണ്ണീരണിഞ്ഞ് സഹപാഠികളും അധ്യാപകരും, പൊട്ടിക്കരഞ്ഞ് അമ്മമാർ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement