TRENDING:

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്; സമൂഹ്യ മാധ്യമം ഉപയോഗിച്ച് മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചെന്ന് പരാതി

Last Updated:

എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്. ഐപിസി 153, 153 A, 120 O KP act എന്നിവ അനുസരിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമം ഉപയോഗിച്ച് മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നതാണ് മന്ത്രിക്കെതിരായ പരാതി. സൈബര്‍ സെല്‍ എസ്ഐയാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
news18
news18
advertisement

‘വെറും വിഷമല്ല..കൊടും വിഷം’ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും മുഖ്യമന്ത്രി

കളമശേരിയിൽ സ്ഫോടനം നടന്ന സ്ഥലവും പരുക്കേറ്റവരെയും സന്ദർശിച്ച ശേഷം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സംസ്ഥാന സർക്കാരിനെതിരെ രംഗത്തുവന്നിരുന്നു. തീവ്ര ഗ്രൂപ്പുകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മൃദു സമീപനം പുലർത്തുകയാണെന്നും കോൺഗ്രസും അതിനു കൂട്ടു നിൽക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. കൊച്ചിയിൽ ബോംബു പൊട്ടിയപ്പോൾ പിണറായി വിജയൻ ഡൽഹിയിൽ രാഷ്ട്രീയം കളിക്കുകയായിരുന്നു. സമാധാനം നിലനിർത്താൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

advertisement

‘വിഷാംശമുള്ളവർ ആ വിഷം ചീറ്റിക്കൊണ്ടിരിക്കും’; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേന്ദ്രമന്ത്രിയുടേത് പൂർണമായും വർഗീയ വീക്ഷണത്തോടെയുള്ള നിലപാടാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ പ്രതികരിച്ചത്. വിഷാംശമുള്ളവർ എപ്പോഴും ആ വിഷം ചീറ്റിക്കൊണ്ടിരിക്കും. കേന്ദ്രമന്ത്രി വമിപ്പിക്കുന്നത് വെറും വിഷമല്ല കൊടുംവിഷമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അത് ഒരു ആക്ഷേപമല്ല, ഒരു അലങ്കാരമായിട്ടാണ് അദ്ദേഹം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്; സമൂഹ്യ മാധ്യമം ഉപയോഗിച്ച് മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചെന്ന് പരാതി
Open in App
Home
Video
Impact Shorts
Web Stories