'വെറും വിഷമല്ല..കൊടും വിഷം' കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും മുഖ്യമന്ത്രി

Last Updated:

കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രി വമിപ്പിക്കുന്നത് വെറും വിഷമല്ല കൊടുംവിഷമെന്ന് മുഖ്യമന്ത്രി. അത് ഒരു ആക്ഷേപമല്ല, ഒരു അലങ്കാരമായിട്ടാണ് അദ്ദേഹം കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘വിഷം അല്ല കൊടുംവിഷം. വെറും വിഷം അല്ല. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്നല്ലേ കാണുന്നത്. വിഷം എന്നേ അന്നു ഞാന്‍ പറഞ്ഞിട്ടുള്ളൂ. കൊടും വിഷം എന്ന് പറയും അത്രയേ ഉള്ളൂ’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഒരു വിടുവായന്‍ സാധാരണനിലയില്‍ പറയുന്ന കാര്യമാണ് ഇന്നലെ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ സംസാരിച്ചതെന്ന് മനസിലാക്കാന്‍ കഴിയാത്ത കാര്യമാണ്. കേരളത്തിന്റേതായ തനിമ തകര്‍ക്കല്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വാര്‍ത്തകളാണ് ഇതിന്റെ ഭാഗമായി ഒരു മറയുമില്ലാതെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഇവിടെ പ്രചരിപ്പിക്കുന്നത് കണ്ടത്.
advertisement
അതൊരു പ്രത്യേക വിഭാഗത്തെ താറടിക്കാന്‍ വേണ്ടിയായിരുന്നു. അതില്‍ ആശ്ചര്യമില്ല, രാജീവ് ചന്ദ്രശേഖരും അദ്ദേഹത്തിന്റെ കൂട്ടാളികളും അത്തരമൊരു മാനസികാവസ്ഥയില്‍ നില്‍ക്കുന്നവരാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
രാജ്യത്തെ ഒരു മന്ത്രിയാണ് അദ്ദേഹം, ആ മന്ത്രിക്ക് അന്വേഷണ ഏജന്‍സികളില്‍ വിശ്വാസം വേണം. പൊലീസ് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളും ഇവിടെയെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നോട് ചോദിച്ചിരുന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ബന്ധപ്പെടാമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. ആ കാര്യത്തില്‍ പ്രത്യേകമായ ഇടപെടല്‍ കേന്ദ്രം നടത്തേണ്ടതായി വരികയാണെങ്കില്‍ അതിനവര്‍ തയ്യാറാകേണ്ടി വരും. എന്നാല്‍ അത് വേണ്ടി വന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വെറും വിഷമല്ല..കൊടും വിഷം' കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും മുഖ്യമന്ത്രി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement