Related News- സെക്രട്ടേറിയറ്റിലെ തീപിടിത്തം: 'ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി'; ആരോപണവുമായി പ്രതിപക്ഷ നേതാവ്
''സെക്രട്ടേറിയറ്റിൽ തീപിടുത്തം ഉണ്ടാകുന്നതിന് രണ്ടു മാസം മുൻപാണ് ഫോറൻസിക് ലാബറട്ടറി ഡയറക്ടർ സ്വയം വിരമിക്കുന്നതിന് അപേക്ഷ നൽകിയത്. സ്വയം വിരമിക്കണമെന്ന് ഏതെങ്കിലും ഓഫീസർ ഫോറൻസിക് ലബോറട്ടറി ഡയറക്ടറുടെ മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. മറിച്ചുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണ്.''- വാർത്താക്കുറിപ്പിൽ പറയുന്നു.
Related News- സെക്രട്ടേറിയേറ്റ് തീപിടിത്തം; കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
advertisement
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് ഫോറൻസിക് വിഭാഗം പ്രാഥമിക റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഒരു ഐജി ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. ഫോറൻസിക് വിഭാഗത്തിന്റെ അടുത്ത റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ അത് കോടതിയിൽ പോകരുതെന്ന് ഐജി നിർദേശിച്ചതായും ചെന്നിത്തല പറയുന്നു.
Related News- BJPയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി കെ.സുരേന്ദ്രൻ
2021 ജനുവരി വരെ സർവീസുള്ള ഡയറക്ടർ വോളന്ററി റിട്ടയർമെന്റിന് അപേക്ഷ സമർപ്പിച്ചതിന് പിന്നീൽ ഭീഷണിയുണ്ടോ എന്ന് വ്യക്തമാകേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഡയറക്ടറുടെ വിരമിക്കൽ അപേക്ഷക്ക് പിന്നിൽ സമ്മർദമില്ലെന്ന് വിശദീകരിച്ചുകൊണ്ട് പൊലീസിന്റെ വാർത്താക്കുറിപ്പ് പുറത്തുവന്നത്. വിരമിക്കൽ അപേക്ഷയുടെ പകർപ്പ് അടക്കം നൽകികൊണ്ടാണ് പൊലീസിന്റെ വിശദീകരണം.
