രാജഭവനിൽ നടക്കുന്ന പരിപാടിയിൽ എന്തുവേണമെന്ന് രാജ് ഭവൻ തീരുമാനിക്കുമെന്ന് ഗവർണർ നിലപാട് സ്വീകരിച്ചു. രാജ് ഭവന്റെ സെൻട്രൽ ഹാളിൽ സ്ഥിരമായി ഉള്ള ചിത്രമാണിതെന്നും മാറ്റാൻ കഴിയില്ലെന്നും ഗവർണർ നിലപാടെടുത്തു. തുടർന്നാണ് സർക്കാർ പരിപാടി ഒഴിവാക്കിയത്.
ഇതും വായിക്കുക: Exclusive: ഭാരതാംബയും പുഷ്പാർച്ചനയും വേണമെന്ന് ആവശ്യം; സർക്കാർ പരിപാടിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി
അതേസമയം, പരിപാടി രാജ്ഭവനിൽ നിന്നും മാറ്റിയതിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന വിവരങ്ങളും പുറത്തുവന്നു. ഗവർണറുടെ നിലപാട് കൃഷിമന്ത്രി പി പ്രസാദ് മുഖ്യമന്ത്രിയെ അറിയച്ചു. തുടർന്നാണ് പരിപാടി ദർബാർ ഹാളിലേക്ക് മാറ്റിയത്. ചീഫ് സെക്രട്ടറിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ദർബാർ ഹാളിലെ പരിപാടിയിൽ പങ്കെടുക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
advertisement
അതേസമയം, ഭാരതാംബ മതചിഹ്നമല്ലെന്നും സംസ്കാരത്തിന്റെ ഭാഗമാണെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി. രാജ്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഭാരതാംബയെന്നും ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു ന്യൂസ് 18നോട് പറഞ്ഞു.