TRENDING:

കന്യാസ്ത്രീക്ക് എതിരായ മോശം പരാമർശം: പി സി ജോർജ് എം എൽ എയെ ശാസിക്കാൻ ശുപാർശ

Last Updated:

എന്നാൽ, പി സി ജോർജിന്റെ വാക്കുകൾ അങ്ങേയറ്റം അപമാനകരം ആയിരുന്നെന്നും തോന്നിയത് പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും നിയമപരമായി തന്നെ അതിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കന്യാസ്ത്രീക്ക് എതിരെ മോശം പരാമർശം നടത്തിയ പരാതിയിൽ പി സി ജോർജ് എം എൽ എയെ ശാസിക്കാൻ ശുപാർശ. പി സി ജോർജിന് എതിരായ നടപടിക്ക് നിയമസഭ പ്രിവിലേജസ് ആൻഡ് എത്തിക്സ്  കമ്മിറ്റിയാണ് ശുപാർശ നൽകിയത്.
advertisement

സഭയിൽ പി സി ജോർജിന് എതിരായ പരാതി വച്ചത് ഏഴാം നമ്പർ റിപ്പോർട്ട് ആയിട്ടായിരുന്നു. വനിത കമ്മീഷൻ  അധ്യക്ഷ എം സി ജോസഫൈൻ അടക്കമുള്ളവർ ആയിരുന്നു പി സി ജോർജിന് എതിരെ പരാതി നൽകിയത്.  പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തിൽ എം എൽ എ പരാമർശം നടത്തിയെന്ന് ആയിരുന്നു  പരാതി.

You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS]

advertisement

നിയമസഭ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി പരാതി പരിശോധിക്കുകയും എം എൽ എ കന്യാസ്ത്രീക്ക്  എതിരെ നടത്തിയ പരാമർശങ്ങൾ അതിരു കടന്നതാണെന്നും വിലയിരുത്തി. അതിനു ശേഷമാണ് എം എൽ എയെ  ശാസിക്കാൻ ശുപാർശ ചെയ്തുള്ള റിപ്പോർട്ട് സമർപ്പിച്ചത്.

ജലന്ധർ ബിഷപ്പിനെതിരെ ലൈംഗികപീഡന പരാതി നൽകിയ കന്യാസ്ത്രീക്ക് എതിരെ പി സി ജോർജ് നടത്തിയ പരാമർശമാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ഇതിനു പിന്നാലെ കന്യാസ്ത്രീക്ക് എതിരെ നടത്തിയ മോശം പരാമർശം പിൻവലിക്കുന്നതായി പി സി ജോർജ് എം എൽ എ പറഞ്ഞിരുന്നു.

advertisement

ആ വാക്കുകൾ ഏതു സ്ത്രീയെക്കുറിച്ചും ഉപയോഗിക്കാൻ പാടില്ലായിരുന്നെന്നും പറഞ്ഞുപോയതിൽ ദുഃഖമുണ്ടെന്നും ആയിരുന്നു പി സി ജോർജ് പറഞ്ഞത്. എന്നാൽ, പി സി ജോർജിന്റെ വാക്കുകൾ അങ്ങേയറ്റം അപമാനകരം ആയിരുന്നെന്നും തോന്നിയത് പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും നിയമപരമായി തന്നെ അതിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കന്യാസ്ത്രീക്ക് എതിരായ മോശം പരാമർശം: പി സി ജോർജ് എം എൽ എയെ ശാസിക്കാൻ ശുപാർശ
Open in App
Home
Video
Impact Shorts
Web Stories